New Delhi: RJD തലവന്‍ ലാലു പ്രസാദ് യാദവിന്‍റെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതി.  അദ്ദേഹത്തെ ICU-വില്‍നിന്നും  സ്വകാര്യ വാര്‍ഡിലേയ്ക്ക് മാറ്റി. പിതാവിന്‍റെ ആരോഗ്യനിലയില്‍ കാര്യമായ മാറ്റം ഉണ്ട് എന്ന്  RJD-യുടെ രാജ്യസഭാ എംപിയും ലാലു യാദവിന്‍റെ മൂത്ത മകളുമായ  മിസ ഭാരതി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോഗ്യനില അത്യന്തം മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി ലാലു പ്രസാദ്‌ യാദവ്‌ ഡൽഹിയിലെ എയിംസില്‍ ചികിത്സയിലാണ്. ലാലുവിന്‍റെ ആരോഗ്യനില ഇപ്പോൾ മുമ്പത്തേക്കാൾ മെച്ചപ്പെട്ടതായും വൃക്കസംബന്ധമായ പ്രശ്നങ്ങൾ അവശേഷിക്കുന്നുവെന്നും എന്നാല്‍, ആരോഗ്യനില പഴയതിനേക്കാൾ സ്ഥിരമാണ് എന്നും മിസ ഭാരതി പറഞ്ഞു. അദ്ദേഹം ഡോക്ടർമാരുടെ നിരന്തര നിരീക്ഷണത്തിലാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Also Read:  Lalu Yadav Health Update: ലാലു പ്രസാദ്‌ യാദവിന്‍റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി, ചിത്രങ്ങള്‍ പങ്കുവച്ച് മകള്‍ മിസാ ഭാരതി 


ലാലുവിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ മുന്‍പും ലാലുവിന്‍റെ മകള്‍ മിസ വിവരങ്ങള്‍ നല്‍കിയിരുന്നു. കട്ടിലില്‍ എഴുന്നേറ്റിരുന്ന് പുഞ്ചിരിയ്ക്കുന്ന ലാലുവിന്‍റെ ഫോട്ടോയും അവര്‍ പങ്കുവച്ചിരുന്നു. എല്ലാ പ്രശ്നങ്ങളോടും പോരാടി അതിനെ അതിജീവിക്കാനുള്ള കല അദ്ദേഹത്തിന് അറിയാം എന്നായിരുന്നു ഫോട്ടോ പങ്കുവച്ച് മകള്‍  മിസ കുറിച്ചത്.


Also Read:  Vastu Tips: ഈ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് സമ്പത്തും പദവിയും നല്‍കും...!  


അതേസമയം, ലാലുവിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച  ഒദ്യോഗിക മെഡിക്കല്‍ ബുള്ളറ്റിന്‍ എയിംസ് പുറത്തിറക്കിയിട്ടില്ല.  
 
പറ്റ്നയിലെ വീടിന്‍റെ കോണിപ്പടിയിൽ നിന്ന് വീണതിനെത്തുടർന്ന് ലാലുവിന്‍റെ ശരീരത്തില്‍ ഒന്നിലധികം ഒടിവുകൾ സംഭവിച്ചിരുന്നു.  തുടര്‍ന്ന് അദ്ദേഹത്തെ പറ്റ്നയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ആരോഗ്യനില വഷളായതിനെ തുടർന്ന് ബുധനാഴ്ച എയർ ആംബുലൻസിൽ ഡൽഹിയിലെത്തിയ്ക്കുകയായിരുന്നു.  


അതേസമയം, ലാലു പ്രസാദ്‌ യാദവ് എയിംസില്‍ ഗുരുതരാവസ്ഥയിലാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നതോടെ ബീഹാറില്‍ ക്ഷേത്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടന്നിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.