Vastu Tips: ഈ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് സമ്പത്തും പദവിയും നല്‍കും...!


Vastu Tips: ഇന്ന് സമ്പത്തും പുരോഗതിയും കൈവരിക്കാന്‍ വാസ്തു ശാസ്ത്രം പിന്തുടരുന്നവര്‍ ധാരാളമാണ്.  വാസ്തു ശാസ്ത്രത്തിലൂടെ വീടിനും ഒഫീസിനുമുള്ള ദോഷങ്ങള്‍ അകറ്റി പുരോഗതി കൈവരിക്കാം. പലപ്പോഴും ചിലരുടെ വീടുകളില്‍ അല്ലെങ്കില്‍ ഓഫീസുകളില്‍ ചില പ്രത്യേക ചിത്രങ്ങളോ പ്രതിമകളോ നിങ്ങള്‍ കണ്ടിട്ടുണ്ടാകും...  അതായത്, 7 കുതിരകൾ ഓടുന്ന ചിത്രം,  വെള്ളി കൊണ്ടുള്ള ആനകള്‍ അങ്ങിനെ പലതും. ഈ ചിത്രങ്ങളുടെ പ്രത്യേകതയും പ്രയോജനങ്ങളും എന്താണ്  എന്ന്  പലപ്പോഴും നിങ്ങള്‍ ആലോചിച്ചിട്ടുണ്ടാകും...    ,

എന്നാല്‍, നിങ്ങള്‍ക്കറിയുമോ, ഈ ചിത്രങ്ങള്‍ക്ക് നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുവാന്‍ സാധിക്കും.  അതായത് ഇത്തരം ചിത്രങ്ങള്‍ വീട്ടിലോ ഓഫീസിലോ സ്ഥാപിക്കുന്നതുവഴി നിങ്ങള്‍ക്ക് അടിക്കടി പുരോഗതി ഉറപ്പ്...   നിങ്ങള്‍ക്ക് ജീവിതത്തില്‍ പുരോഗതിയും സമപതും സമ്മാനിക്കുന്ന  അത്തരം ചില വസ്തുക്കള്‍ പരിചയപ്പെടാം...  

1 /9

അന്നപൂർണ  ധാന്യം സംഭാവന ചെയ്യുന്ന ചിത്രം അന്നപൂർണ  ധാന്യം സംഭാവന ചെയ്യുന്ന ചിത്രം വീടിന്‍റെ അടുക്കളയില്‍ സ്ഥാപിക്കാം,  ഇതുവഴി നിങ്ങളുടെ ഭവനം ധന ധാന്യത്താല്‍  നിറയും. നിങ്ങളുടെ  ഭവനത്തില്‍ യാതൊരു കുറവും ഉണ്ടാകില്ല.  

2 /9

 ശ്രീകൃഷ്ണന്‍റെ  ഓടക്കുഴൽ കടയിലോ വീട്ടിലോ പൂജാമുറിയിൽ ശ്രീകൃഷ്ണന്‍റെ പുല്ലാങ്കുഴൽ വച്ചാൽ പണത്തിന് ഒരു കുറവും ഉണ്ടാകില്ല.  ഇത് ബിസിനസിലും ജോലിയിലും പുരോഗത്ഇ നല്‍കും.  

3 /9

ഓടുന്ന കുതിരകളുടെ ചിത്രം  ഓടുന്ന കുതിരകളുടെ ചിത്രം ഏറെ പ്രചോദനം നല്‍കുന്നതാണ്.  ഈ ചിത്രം വീട്ടിലോ ഓഫീസിലോ വയ്ക്കുന്നത്  ഐശ്വര്യമായി കരുതുന്നു. ഇത്തരത്തില്‍ ഓടുന്ന 7 കുതിരകളുടെ ചിത്രം കിഴക്ക് ദിശയിൽ വേണം വയ്ക്കാന്‍.    ഇത് ഭാഗ്യം മാത്രമല്ല,  കുടുംബത്തിൽ പുരോഗതിയും നല്‍കും. 

4 /9

സ്ഫടികം കൊണ്ടുള്ള  ആമ വീട്ടില്‍ അല്ലെങ്കില്‍ ഓഫീസില്‍ ഒരു ക്രിസ്റ്റൽ ആമയെ വയ്ക്കാം.   വടക്ക് ദിശയിലാണ് ഇത് വയ്ക്കേണ്ടത്.  വാസ്തു ദോഷങ്ങൾ അകറ്റാനും ധനലാഭം ഉണ്ടാകാനും സ്ഫടികം കൊണ്ടുള്ള ആമ സഹായിയ്ക്കും.   

5 /9

  പിച്ചള സിംഹം വീട്ടില്‍ പിച്ചള കൊണ്ടുള്ള സിംഹത്തെ സ്ഥാപിക്കാം. ഇത് വീടിന്‍റെ വടക്കുകിഴക്ക് അല്ലെങ്കിൽ കിഴക്ക് ദിശയിലാണ് വയ്ക്കേണ്ടത്.  വീട്ടില്‍ പിച്ചള കൊണ്ടുള്ള സിംഹത്തെ സൂക്ഷിക്കുന്നതിന്‍റെ അര്‍ഥം  ദേവഗുരു ബൃഹസ്പതി അതിൽ വസിക്കുന്നു എന്നതാണ്.  ആളുകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഇത് സഹായിയ്ക്കും 

6 /9

മത്സ്യ ശിൽപം നിങ്ങൾക്ക് ജോലിയിൽ സ്ഥാനക്കയറ്റം വേണമെങ്കിൽ അല്ലെങ്കിൽ സമ്പത്ത് വർധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ വീടിന്‍റെ  ചുമരുകളിൽ മത്സ്യ ശിൽപങ്ങള്‍ അല്ലെങ്കില്‍  ചിത്രങ്ങള്‍ സ്ഥാപിക്കാം  ഇത് വീട്ടിൽ സന്തോഷം കൊണ്ടുവരും.

7 /9

ഒട്ടക പ്രതിമ ഒട്ടക പ്രതിമ  എപ്പോഴും നിങ്ങളുടെ വീടിന്‍റെ  വടക്ക്-പടിഞ്ഞാറ് ദിശയിലാണ് സൂക്ഷിക്കേണ്ടത്.  ഇത് നിങ്ങളുടെ കരിയറിലെയും ജോലിയിലെയും പുരോഗതിക്ക് മാത്രമല്ല, ബിസിനസില്‍  ഉയർച്ചയ്ക്കും വഴിയൊരുക്കും. 

8 /9

വെള്ളി ഇഷ്ടിക  ഒരു വെള്ളി ഇഷ്ടിക നിങ്ങള്‍ക്ക് ലോക്കറില്‍ സൂക്ഷിക്കാം.  അതായത് ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് യാതൊരു കുറവും ഉണ്ടാകില്ല...  

9 /9

  വീട്ടില്‍ സൂക്ഷിക്കാം വെള്ളികൊണ്ടുള്ള  ആനകള്‍ ... നിങ്ങൾക്ക് ജീവിതത്തില്‍  ധാരാളം സമ്പത്ത് നെടന്നമെങ്കില്‍ ഈ ചെറിയ ഉപായം ചെയ്യാം. അതായത്  സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കാന്‍ നിങ്ങൾക്ക് വീട്ടിലോ കടയിലോ തുമ്പിക്കൈ ഉയര്‍ത്തി നില്‍ക്കുന്ന ആനയുടെ പ്രതിമ സൂക്ഷിക്കാം. ഈ പ്രതിമകള്‍ വെള്ളി കൊണ്ടുള്ളതാണ് എങ്കില്‍ ഉത്തമം.

You May Like

Sponsored by Taboola