ന്യൂഡല്‍ഹി: അയോധ്യ, ശബരിമല, റാഫേല്‍ എന്നീ കേസുകള്‍ ഉള്‍പ്പടെ സുപ്രധാ കേസുകളില്‍ സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി പ്രസ്താവം കഴിഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിധി പുറപ്പെടുവിച്ചതിന് പിന്നാലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഞായറാഴ്ച വിരമിക്കും. 


വൈകീട്ട് സുപ്രീംകോടതി അങ്കണത്തില്‍ ജസ്റ്റിസ് ഗൊഗോയിക്ക് യാത്രയയപ്പ് നല്‍കും.ഇന്ത്യയുടെ 46ാം ചീഫ് ജസ്റ്റിസായിരുന്ന രഞ്‌ജന്‍ ഗോഗോയ് അസം സ്വദേശിയാണ്.


വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന ആദ്യ വ്യക്തിയാണ്. 


കേസുകള്‍ വിഭജിക്കുന്നതിലെ അപാകത ഉയര്‍ത്തി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയുടെ കാലത്ത് കോടതി നടപടികള്‍ നിര്‍ത്തിവെച്ച്‌ പരസ്യപ്രതിഷേധത്തിന് ഇറങ്ങിയ ജഡ്ജിമാരില്‍ പ്രമുഖനായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്


ദീപക് മിശ്രയുടെ പകരക്കാരനായി 2018 ഒക്ടോര്‍ മൂന്നിനാണ് ഗൊഗോയ് അധികാരമേറ്റത്. ശരദ് അരവിന്ദ് ബോബ്‌ഡെയാണ് ഗൊഗോയ്ക്ക് പകരക്കാരനായി ചീഫ് ജസ്റ്റിസ് സ്ഥാനത്തെത്തുക.


ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രധാന വിധി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ദീപക് മിശ്ര വിരമിച്ചത്.


ഗൊഗോയ് പടിയിറങ്ങുന്നതും ശബരിമല കേസില്‍ വിധി പറഞ്ഞുകൊണ്ടാണ്.


ചീഫ് ജസ്റ്റിസ് ര‍ഞ്ജൻ ഗൊഗോയി വിരമിക്കുന്ന സാഹചര്യത്തില്‍ സുപീംകോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ശരദ് അരവിന്ദ് ബോബ്ഡെ (എസ്എ ബോബ്ഡെ)  അധികാരമേല്‍ക്കും. 


നവംബര്‍ 18ന് പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്യും. 2021 ഏപ്രില്‍ 23 വരെയായിരിക്കും ബോബ്‌ഡെയുടെ കാലാവധി. 


നവംബര്‍ 18ന് പുതിയനിലവില്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയാണ് ജസ്റ്റിസ് ബോബ്‌ഡെ.


അയോധ്യക്കേസ് വാദം കേട്ട ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് ബോബ്ഡെ.


ഇതിന് പുറമേ, ബിസിസിഐ കേസ്, പടക്കങ്ങൾക്കെതിരെയുള്ള ഹര്‍ജി തുടങ്ങിയ നിർണായക കേസുകള്‍ പരിഗണിച്ച ബെഞ്ചിൽ ബോബ്ഡെയും അംഗമായിരുന്നു. 


ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ബോബ്‌ഡെയെ നിയമിക്കണമെന്ന് രഞ്ജന്‍ ഗൊഗോയ് കേന്ദ്ര സര്‍ക്കാരിനയച്ച കത്തിൽ ശുപാര്‍ശ ചെയ്തിരുന്നു.