Lata Mangeshkar : ഗായിക ലത മങ്കേഷ്ക്കർ ഐസിയുവിൽ തന്നെ തുടരുന്നു; ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി
ജനുവരി 11 നാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുംബൈ ബ്രീച്ച് ക്യാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Mumbai: ഗായിക ലതാ മങ്കേഷ്കറിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസിയുവിൽ തന്നെ തുടരുകയാണ്. എന്നാൽ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതിയുള്ളതായി ബ്രീച്ച് കാൻഡി ഹോസ്പിറ്റലിലെ ഡോ. പ്രതീത് സമദാനി ശനിയാഴ്ച അറിയിച്ചു. ജനുവരി 11 നാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുംബൈ ബ്രീച്ച് ക്യാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
92 വയസ്സാണ് ലതാ മങ്കേഷ്കറിന്. പ്രായം കണക്കിലെടുത്ത് മുൻകരുതൽ എന്ന നിലയിലാണ് ലതാ മങ്കേഷ്കറിനെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ലത മങ്കേഷ്ക്കറിന്റെ ആരോഗ്യത്തെ കുറിച്ച് പുറത്ത് വരുന്ന വ്യാജ വാർത്തകൾ പ്രോത്സാഹിപ്പിക്കരുത്തെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു.
ALSO READ: Lata Mangeshkar| ലതാ മങ്കേഷ്കറിന് കോവിഡ് സ്ഥിരീകരിച്ചു, ഐ.സി.യുവിൽ
1929-ൽ ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിലാണ് ലതാ മങ്കേഷ്കർ എന്ന ലത ജനിച്ചത്. അമ്മ ശുദ്ധമാതി. ഹാർദ്ദികാർ എന്ന കുടുംബപ്പേര്, ദീനനാഥിന്റെ സ്വദേശമായി ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കർ എന്നാക്കിയതാണ്. ഹേമ എന്നായിരുന്നു ആദ്യത്തെ പേര്.
1000-ൽ അധികം ഹിന്ദി ചിത്രങ്ങൾക്കായി ലതാ മങ്കേഷ്കർ പാടിയിട്ടുണ്ട്. സംഗീത ലോകത്തെ നിരവധി അവാർഡുകളും ഗായികയെ തേടിയെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...