ഡൽഹി എൻഐടിയിൽ നോൺ ടീച്ചിങ്ങ് തസ്തികയിൽ 27 ഒഴിവുകൾ
കൂടുതൽ വിവരങ്ങൾക്ക് താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക അറിയിപ്പ് കാണാം.
ഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നോൺ ടീച്ചിംഗ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 തസ്തികകളിലേക്കാണ് നിയമനം. താത്പര്യമുളള ഉദ്യോഗാർത്ഥികൾ NIT ഡൽഹിയുടെ ഔദ്യോഗിക സൈറ്റ് nitdelhi.ac.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കണം. ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 29 ആണ്.
ഈ റിക്രൂട്ട്‌മെന്റിനിൽ തസ്തികകൾ ഗ്രൂപ്പ് എ- 3, ഗ്രൂപ്പ് ബി- 11, ഗ്രൂപ്പ് സി- 13 എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക അറിയിപ്പ് കാണാം.
ഒഴിവുകളുടെ വിശദാംശങ്ങൾ
ഗ്രൂപ്പ് എ - എക്സിക്യൂട്ടീവ് എഞ്ചിനീയർ - 1 തസ്തിക, അസിസ്റ്റന്റ് രജിസ്ട്രാർ - 1 തസ്തിക, മെഡിക്കൽ ഓഫീസർ - 1 തസ്തിക.
ഗ്രൂപ്പ് ബി - ടെക്നിക്കൽ അസിസ്റ്റന്റ് - 4 തസ്തികകൾ, സൂപ്രണ്ട് - 3 തസ്തികകൾ, പേഴ്സണൽ അസിസ്റ്റന്റ് - 1 തസ്തിക, അസിസ്റ്റന്റ് - 1 തസ്തിക.
ഗ്രൂപ്പ് സി - ടെക്നീഷ്യൻ - 3 തസ്തികകൾ, അസിസ്റ്റന്റ് - 3 തസ്തികകൾ, ഫാർമസിസ്റ്റ് - 1 തസ്തിക, സീനിയർ അസിസ്റ്റന്റ് - 1 തസ്തിക, സീനിയർ ടെക്നീഷ്യൻ - 2 തസ്തികകൾ, ടെക്നീഷ്യൻ - 1 പോസ്റ്റ്, ഓഫീസ് അറ്റൻഡന്റ് - 2 തസ്തികകൾ.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പേ സ്‌കെയിൽ-10 പ്രകാരം പ്രതിമാസം 56,100 രൂപ മുതൽ 1,77,500 രൂപ വരെ ശമ്പളം നൽകും. ഗ്രൂപ്പ് ബി ഉദ്യോഗാർത്ഥികൾക്ക് പേ സ്‌കെയിൽ - 6,8,9 പ്രകാരം 35,400 രൂപ മുതൽ 1,67,800 രൂപ വരെയും ഗ്രൂപ്പ് സി പ്രകാരം പേ സ്‌കെയിൽ - 1,3,4,5 പ്രകാരം 18,000 മുതൽ 92,300 രൂപ വരെയും ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്. യുആർ/ഒബിസി/ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾക്ക് 1000 രൂപയും എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്. പിഡബ്ല്യുഡി/വനിതാ ഉദ്യോഗാർത്ഥികളിൽ നിന്ന് യാതൊരു ഫീസും ഈടാക്കില്ല.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക