തിരുപ്പതിയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ മൂന്നുവയസുകാരനെ പുലി പിടിച്ചു. കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയ കൗശിക് എന്ന മൂന്നുവയസുകാരനെയാണ് പുലി പിടിച്ചത്. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഏഴാം മൈലിൽ വച്ചാണ് കുട്ടിക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായത്. കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടുകയായിരുന്നു. കഴുത്തിലാണ് കടിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആളുകൾ ബഹളം വച്ച് പിന്നാലെ ഓടിയ കല്ലെടുത്ത് എറിഞ്ഞതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് മറഞ്ഞു. ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുപ്പതി ദേവസ്വം ആശുപത്രിയിലേക്കും അവിടെ നിന്ന് പത്മാവതിയിലെ ആശുപത്രിയിലേക്കും മാറ്റി. കുട്ടിയുടെ കഴുത്തിലും തലയിലുമാണ് പരിക്കേറ്റത്.


ALSO READ: Leopard Attack: വയനാട് പൊഴുതനയിൽ വീണ്ടും പുലിയുടെ ആക്രമണം


തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) വിജിലൻസ് ആൻഡ് സെക്യൂരിറ്റി വിഭാഗത്തിൽ നിന്നുള്ള പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം അഡോണിയിൽ നിന്നുള്ള ഒരു സംഘം ഭക്തർ ഏഴാം മൈലിലെ ഹനുമാൻ പ്രതിമയ്ക്ക് സമീപം ഭക്ഷണം കഴിക്കുകയായിരുന്നു. കുടുംബത്തിനടുത്ത് നിന്ന് മാറി അൽപം അകലെ കളിച്ചുകൊണ്ടിരുന്ന കൗശികിനെ പെട്ടെന്ന് പുള്ളിപ്പുലി ആക്രമിച്ചു.


ശേഷാചലം വനമേഖലയിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകളും കാവൽക്കാരും ഉടൻതന്നെ ശബ്ദം വയ്ക്കുകയും പുലിക്ക് നേരെ കല്ലെറിയുകയും ചെയ്തു. തുടർന്ന് പുലി കുട്ടിയെ ഉപേക്ഷിച്ച് വനത്തിനുള്ളിലേക്ക് മറയുകയായിരുന്നു. കുട്ടി ചികിത്സയിൽ തുടരുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.