ശ്രിനഗര്‍:ജമുകാശ്മീരില്‍ സുരക്ഷാ സേനയുടെ തീവ്രവാദ വേട്ട തുടരുകയാണ്,ഷോപിയാനിലെ ഖോജ്പുരയില്‍ നിന്നും സുരക്ഷാ സേന ഒരു തീവ്രവാദിയെ പിടികൂടി,


COMMERCIAL BREAK
SCROLL TO CONTINUE READING

ഭീകര വാദ സംഘടനയായ ലെഷ്ക്കര്‍ ഇ തോയ്ബയില്‍ അംഗമായ സക്കീര്‍ ഖാനാണ് അറസ്റ്റിലായത്,


ഇയാളില്‍ നിന്നും തോക്കുകള്‍,സ്ഫോടക വസ്തുക്കള്‍ എന്നിവ പിടികൂടിയിട്ടുണ്ട്,


ജമ്മു കശ്മീര്‍ പോലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഖോജ്പുരയില്‍ സുരക്ഷാ സേന തിരച്ചില്‍ നടത്തിയത്.


സക്കീര്‍ ഖാന്‍ താഴ്‌വരയില്‍ ലെഷ്ക്കറിന്റെ നിരവധി ആക്രമണങ്ങളില്‍ പങ്കാളിയായിരുന്നു.


ഇയാളെ സുരക്ഷാ സേന ചോദ്യം ചെയ്യുകയാണ്.ഇയാള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തവരെ കണ്ടെത്തുന്നതിനും സുരക്ഷാ സേന ശ്രമം തുടങ്ങിയിട്ടുണ്ട്.


ഈ വര്‍ഷം ഇതുവരെ സുരക്ഷാ സേന ഇരുപതിലേറെ തീവ്രവാദികളെയാണ് അറസ്റ്റ് ചെയ്തത്.


Also Read:ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യയോട് മുട്ടിനില്‍ക്കാനായില്ല;നേപ്പാളിനെ പുതിയ ആയുധമാക്കി ചൈന!


സുരക്ഷാ സേന കശ്മീര്‍ താഴ്‌വരയില്‍ തീവ്രവാദികളെ പിടികൂടുന്നതിനായി കര്‍ശന പരിശോധനയാണ് നടത്തുന്നത്.


തീവ്രവാദികളെ കണ്ടെത്തുന്നതിനും തീവ്രവാദികളെ സഹായിക്കുന്നവരെയും ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നവരെയും കണ്ടെത്തുന്നതിനായി 
ജമ്മു കശ്മീര്‍ പോലീസും ആര്‍മിയും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.