LIC ADO Recruitment 2023: എൽഐസിയിൽ എഡിഒ തസ്തികയിൽ ഒഴിവുകൾ; പ്രിലിമിനറി പരീക്ഷ മാർച്ചിൽ
LIC ADO Recruitment 2023 details: എൽഐസി വിവിധ ഡിവിഷണൽ ഓഫീസുകളുടെ അധികാരപരിധിയിലുള്ള അപ്രന്റീസ് ഡെവലപ്‌മെന്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ആകെ 9,394 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.
എൽഐസി എഡിഒ റിക്രൂട്ട്‌മെന്റ് 2023: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) വിവിധ ഡിവിഷണൽ ഓഫീസുകളുടെ അധികാരപരിധിയിലുള്ള അപ്രന്റീസ് ഡെവലപ്‌മെന്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ആകെ 9,394 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.
താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് എൽഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ licindia.in വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഫെബ്രുവരി 10 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി. എൽഐസി എഡിഒ പ്രിലിമിനറി പരീക്ഷ മാർച്ച് 12 ന് നടത്തും. അഡ്മിറ്റ് കാർഡ് മാർച്ച് നാലിന് പുറത്തിറങ്ങും. മെയിൻ പരീക്ഷ ഏപ്രിൽ എട്ടിനാണ്.
ALSO READ: Railway Recruitment 2023: സെൻട്രൽ റെയിൽവേയിൽ ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് ഒഴിവുകൾ; വിശദ വിവരങ്ങൾ
എൽഐസി എഡിഒ റിക്രൂട്ട്‌മെന്റ് 2023 യോഗ്യതാ മാനദണ്ഡം: അംഗീകൃത സർവകലാശാലയിൽ നിന്നോ മുംബൈയിലെ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഫെലോഷിപ്പിൽ നിന്നോ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.
എൽഐസി എഡിഒ റിക്രൂട്ട്‌മെന്റ് 2023 അപേക്ഷാ ഫീസ്: ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന പൊതുവിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ 750 രൂപയും എസ്‌സി, എസ്ടി വിഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകർ 100 രൂപയും അപേക്ഷാ ഫീസായി അടയ്ക്കണം.
എൽഐസി എഡിഒ റിക്രൂട്ട്‌മെന്റ് 2023 തിരഞ്ഞെടുപ്പ് നടപടിക്രമം: എൽഐസി എഡിഒ തസ്തികയിലേക്ക് നിയമനം ലഭിക്കുന്നതിന് ഉദ്യോഗാർഥികൾ ഓൺലൈൻ പരീക്ഷയും അഭിമുഖവും വിജയിക്കേണ്ടതുണ്ട്. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ശേഷം ഉദ്യോഗാർഥികളെ പ്രീ-റിക്രൂട്ട്‌മെന്റ് മെഡിക്കൽ ടെസ്റ്റിനും വിധേയരാക്കും.
എൽഐസി എഡിഒ റിക്രൂട്ട്‌മെന്റ് 2023 ഒഴിവ് വിവരങ്ങൾ
സതേൺ സോണൽ ഓഫീസ്: 1516 തസ്തികകൾ
സൗത്ത് സെൻട്രൽ സോണൽ ഓഫീസ്: 1408 തസ്തികകൾ
നോർത്ത് സോണൽ ഓഫീസ്: 1216 തസ്തികകൾ
നോർത്ത് സെൻട്രൽ സോണൽ ഓഫീസ്: 1033 തസ്തികകൾ
ഈസ്റ്റേൺ സോണൽ ഓഫീസ്: 1049 തസ്തികകൾ
ഈസ്റ്റ് സെൻട്രൽ സോണൽ ഓഫീസ്: 669 തസ്തികകൾ
സെൻട്രൽ സോണൽ ഓഫീസ്: 561 തസ്തികകൾ
വെസ്റ്റേൺ സോണൽ ഓഫീസ്: 1942 തസ്തികകൾ
എൽഐസി എഡിഒ റിക്രൂട്ട്‌മെന്റ് 2023 അപേക്ഷിക്കാനുള്ള നടപടികൾ
https://licindia.in/BottomLinks എന്ന വെബ്സൈറ്റിൽ കരിയർ പേജ് സന്ദർശിക്കുക.
"പുതിയ രജിസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ശേഷം നിങ്ങളുടെ പേര്, ബന്ധപ്പെടാനുള്ള വിവരങ്ങൾ, ഇമെയിൽ വിലാസം എന്നിവ നൽകുക.
ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്ത്, ഒരു പാസ്‌വേഡ് സെറ്റ് ചെയ്ത്, അപേക്ഷാ ഫോം പൂരിപ്പിക്കുക.
ആവശ്യമായ വിവരങ്ങളും ഡോക്യുമെന്റേഷനും നൽകിയ ശേഷം ഫോം സമർപ്പിക്കുക.
പേയ്‌മെന്റ് നടത്താൻ, "പേയ്‌മെന്റ്" ടാബ് തിരഞ്ഞെടുക്കുക.
"സബ്മിറ്റ്" ബട്ടൺ അമർത്തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...