ബാങ്ക് ഓഫ് ബറോഡ (ബിഒബി) റിസ്ക് മാനേജ്മെന്റ് വകുപ്പിലെ വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് ഉടൻ അവസാനിക്കും. അപേക്ഷ അയക്കാനുള്ള അവസാന തീയതി 2023 ജനുവരി 24 ആണ്. ആകെ 15 തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ bankofbaroda.co.in വഴി അപേക്ഷ സമർപ്പിക്കാം.
അപേക്ഷിക്കുന്നതിന് മുമ്പ്, യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ച് ഉദ്യോഗാർത്ഥികൾ മനസ്സിലാക്കണം. ഷോർട്ട് ലിസ്റ്റ്, അഭിമുഖം, ഡോക്യുമെന്റുകളുടെ സ്ഥിരീകരണം എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ്. ബാങ്ക് അറിയിക്കുന്ന മുറയ്ക്ക് ഉദ്യോഗാർത്ഥികൾ വിശദാംശങ്ങളുടെ/രേഖകളുടെ പരിശോധനയ്ക്ക് വിധേയമാകണം.
ബാങ്ക് ഓഫ് ബറോഡയിലെ ഒഴിവുകളുടെ വിശദാംശങ്ങൾ
സീനിയർ മാനേജർ- ലാർജ് കോർപ്പറേറ്റ് ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ്: ഒഴിവ്- 1
സീനിയർ മാനേജർ- ബാങ്ക്, എൻബിഎഫ്‌സി, എഫ്‌ഐ സെക്ടർ ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ്: ഒഴിവ്- 2
സീനിയർ മാനേജർ -ക്ലൈമേറ്റ് റിസ്‌ക് & സസ്റ്റൈനബിലിറ്റി: ഒഴിവ്- 2
സീനിയർ മാനേജർ- എംഎസ്‌എംഇ ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ്: ഒഴിവ്- 2
സീനിയർ മാനേജർ- റീട്ടെയിൽ ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ്: ഒഴിവ്- 1
സീനിയർ മാനേജർ- റൂറൽ & അഗ്രികൾച്ചർ ലോൺസ് ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ്: ഒഴിവ്- 1
സീനിയർ മാനേജർ- എന്റർപ്രൈസ് ആൻഡ് ഓപ്പറേഷണൽ റിസ്ക് മാനേജ്മെന്റ്: ഒഴിവ്- 3
സീനിയർ മാനേജർ- പോർട്ട്ഫോളിയോ മോണിറ്ററിംഗ് & ക്വാൽ മോണിറ്ററിംഗ് നിയന്ത്രണം: ഒഴിവ്- 1
സീനിയർ മാനേജർ- തട്ടിപ്പ് സംഭവങ്ങളും മൂലകാരണ വിശകലനവും: ഒഴിവ്- 2
ഓൺലൈനായി അപേക്ഷിക്കേണ്ട വിധം: യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2023 ജനുവരി 24ന് മുമ്പ് ഔദ്യോഗിക വെബ്സൈറ്റ് ആയ bankofbaroda.in വഴി അപേക്ഷ സമർപ്പിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...