ന്യൂഡല്‍ഹി: മേയ്​ 17വരെ lock down നീട്ടി കേ​ന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാനും അനുമതി. ബാറുകള്‍ തുറക്കില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

പാന്‍, ഗുഡ്​ക, പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്കും തുറന്നു പ്രര്‍ത്തിക്കാന്‍ അനുമതിയുണ്ട്​. ആളുകള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കണം. ഒരു സമയത്ത്​ അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. പൊതുസ്​ഥലത്ത്​ മദ്യപാനം പാടില്ലെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.


പഞ്ചാബും കേരളവും നേരത്തേ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന്​ കേന്ദ്രത്തോട്​ ആവശ്യപ്പെട്ടിരുന്നു.


മേയ് മൂന്നിന് അവസാനിക്കേണ്ട lock down രാജ്യത്ത് മേയ് 17  നീട്ടിയ സാഹചര്യത്തിലാണ് കോവിഡ് കേസുകള്‍ കുറവുള്ള ഗ്രീന്‍സോണിലും ഓറഞ്ച് സോണിലും  ഇളവുകള്‍ നൽകിയിരിക്കുന്നത്.