ന്യൂഡല്‍ഹി: പുഴയിൽ സ്വർണം തേടി പോയവരുടെ കഥ എല്ലാവർക്കും അറിയാം. അത്തരമൊരു സംഭവമാണ് മധ്യപ്രദേശിലേത്.രാജ്ഘഡ് ജില്ലയിലെ ഭൂരിഭാഗം ഗ്രാമീണരും പാര്‍വതി പുഴയുടെ തീരത്താണ് കഴിഞ്ഞ ദിവസങ്ങളില്‍ തമ്പടിച്ചിരിക്കുന്നത്. വറ്റി വരണ്ട് കിടക്കുന്ന പുഴയിലെവിടെയോ സ്വർണമോ,വെള്ളിയോ ഒളിഞ്ഞിരിക്കുന്നുവെന്ന് കരുതി അവർ പുഴയിൽ കുഴികൾ കുഴിച്ചു കൊണ്ടേയിരുന്നു.അർധ രാത്രിയിലും ഭാ​ഗ്യം തേടിയുള്ള തിരച്ചിലിലാണ് ഇവിടുത്തെ ജനത.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ:Nagaland Viral Video:ക്രെയിൻ കിട്ടിയില്ല,നാട്ടുകാർ ചേർന്ന് ട്രക്ക് വലിച്ചു കേറ്റി


ദിവസങ്ങള്‍ക്ക് മുൻപ് പുഴയില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യതൊഴിലാളികള്‍ക്ക് സ്വര്‍ണവും വെള്ളിയും നാണയങ്ങള്‍ ലഭിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചതോടെയാണ് ഗ്രാമത്തിലെ ജനങ്ങള്‍ പുഴയുടെ തീരത്തേക്ക് ഒഴുകിയെത്തിയത്. എട്ട് ദിവസം മുൻപ് ഇവിടെ നിന്നും പഴയ കാലത്തെ നാണയങ്ങള്‍ ചിലര്‍ക്ക് ലഭിച്ചതായും അതിന് ശേഷം ആളുകള്‍ കൂട്ടത്തോടെ നിധി അന്വേഷിച്ച്‌ എത്തിക്കൊണ്ടിരിക്കുകയാണെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പുഴയില്‍ നിധിശേഖരമുണ്ടെന്ന വിശ്വാസത്തിലാണ് കേട്ടവരെല്ലാം എത്തുന്നത്.


ALSO READ: "എന്നെ നിർബന്ധിക്കരുത്" രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് Rajinikanth


ഒരാഴ്ച്ചയായി പ്രദേശത്ത് തമ്പടിച്ച ​ഗ്രാമീണർ‌ പുഴയിലെ ചളിയും മണ്ണും കോരി. തിരച്ചില്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. മുഗള്‍ രാജഭരണ  രാജ്ഘഡ് ജില്ലയിലെ ശിവപുര, ഗരുഡ്പുര ഗ്രാമങ്ങളിലെ ജനങ്ങളാണ് തിരച്ചില്‍ നടത്തുന്നത്. എന്നാൽ ഇതിൽ യാഥാർഥ്യം ഇല്ലെന്നും ആളുകൾ വ്യാജ പ്രചാരണത്തിനെ തുടർന്ന് ഇത്തരം പ്രവർത്തികൾ നടത്തുകയാണെന്നും പോലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ്  പോലീസിന്റെ തീരുമാനം.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.