Lockdown 5.0: അടച്ചുപൂട്ടല്‍ ജൂണ്‍ 30 വരെ, കണ്ടയ്ൻമെന്റ് സോണുകള്‍ക്ക് മാത്രം നിയന്ത്രണങ്ങള്‍...
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൌണ്‍ അഞ്ചാം ഘട്ടത്തിലേക്ക്...
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൌണ്‍ അഞ്ചാം ഘട്ടത്തിലേക്ക്...
ജൂണ്‍ 30 വരെയാണ് ലോക്ക്ഡൌണ്‍ നീട്ടിയിരിക്കുന്നത്. കണ്ടയ്ന്മെന്റ് സോണുകള്‍ക്ക് മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് പുതിയ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറത്തുള്ള ആരാധാനാലയങ്ങളും മാളുകളും ഹോട്ടലുകളും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ജൂണ്‍ ആറിനു ശേഷ൦ തുറക്കാനാണ് അനുമതി.
വിദ്യാര്‍ത്ഥികള്‍ക്കും ഇനി ഷിഫ്റ്റ്, സ്കൂള്‍ ദിനങ്ങളിലും പരീക്ഷകളിലും മാറ്റം!!
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കണ്ടയ്ന്മെന്റ് സോണുകള്‍ക്ക് പുറത്തുള്ള എല്ലാ സ്ഥാപനങ്ങളും ഘട്ടംഘട്ടമായി പ്രവര്‍ത്തനമാരംഭിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്രം പുറപ്പെടുവിച്ചു.
ജൂണ്‍ എട്ടു മുതലാണ് ആദ്യ ഘട്ട൦. ഈ ഘട്ടത്തില്‍ ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഇവയുമായി ബന്ധപ്പെട്ട മാറ്റ് സേവനങ്ങള്‍, മാളുകള്‍ എന്നിവ പ്രവര്‍ത്തനം ആരംഭിക്കും.
സിപിഎം നേതാക്കളുടെ ഭീഷണിയില്‍ നിന്നും പോലീസിന് സംരക്ഷണം നല്‍കണം!!
എന്നാല്‍, പൊതുസ്ഥലങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷമാകും ഇതില്‍ തീരുമാനമെടുക്കുക.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാകും രണ്ടാം ഘട്ടത്തില്‍ നടപ്പാക്കുക. ഇത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തും. സ്ഥാപനങ്ങളുമായും രക്ഷിതാക്കളുമായും കൂടിയാലോചന നടത്തി സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പ് വരുത്തണം.
ഭക്ഷണവും വെള്ളവുമില്ല, ഞങ്ങള്‍ മൃഗങ്ങളാണോ? രോഗികള്‍ ചോദിക്കുന്നു...
അന്താരാഷ്ട്ര യാത്രകളും മെട്രോ ഗതാഗതങ്ങളും പുന:സ്ഥാപിക്കുകയാണ് മൂന്നാം ഘട്ടത്തില്‍ ചെയ്യുക. സിനിമാ തീയറ്ററുകള്‍, ജിം, സിമ്മി൦ഗ് പൂളുകള്‍, പാര്‍ക്കുകള്‍ എന്നിവയും ഈ ഘട്ടത്തില്‍ തുറക്കും. മറ്റ് പൊതുപരിപാടികള്‍ക്കും ഈ ഘട്ടത്തില്‍ അനുവാദം നല്‍കും.