ഭക്ഷണവും വെള്ളവുമില്ല, ഞങ്ങള്‍ മൃഗങ്ങളാണോ? രോഗികള്‍ ചോദിക്കുന്നു...

ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധിക്കുന്ന രോഗികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

Last Updated : May 29, 2020, 08:39 PM IST
  • വെള്ളവും ഭക്ഷണവും ലഭിക്കുന്നില്ലെന്നും മൃഗങ്ങളെക്കാള്‍ മോശമാണ് തങ്ങളുടെ അവസ്ഥയെന്നും വീഡിയോയില്‍ രോഗികള്‍ പറയുന്നു.
ഭക്ഷണവും വെള്ളവുമില്ല, ഞങ്ങള്‍ മൃഗങ്ങളാണോ? രോഗികള്‍ ചോദിക്കുന്നു...

ലഖ്നൗ: ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധിക്കുന്ന രോഗികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. വെള്ളവും ഭക്ഷണവും ലഭിക്കുന്നില്ലെന്നും മൃഗങ്ങളെക്കാള്‍ മോശമാണ് തങ്ങളുടെ അവസ്ഥയെന്നും വീഡിയോയില്‍ രോഗികള്‍ പറയുന്നു. 

ജലവിതരണം പുന:സ്ഥാപിക്കാന്‍ ആശുപത്രി അധികൃതര്‍ നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ്‌ പ്രതിഷേധവുമായി രോഗികള്‍ രംഗത്തെത്തിയത്.

സേവനം നിഷേധിച്ചു; അടിവസ്ത്രം അഴിച്ച് മാസ്ക്കാക്കി യുവതി!! 

 

ഭക്ഷണം ലഭിക്കുന്നുണ്ടോ എന്ന ക്യാമറമാന്‍റെ ചോദ്യത്തിനു ശരിയായ ഭക്ഷണം ലഭിക്കാറില്ലെന്നും പകുതി വെന്ത ഭക്ഷണമാണ് നല്‍കുന്നതെന്നും അവര്‍ പറയുന്നു. 

കൂടാതെ, നിങ്ങള്‍ ഞങ്ങളെ മൃഗങ്ങളാക്കി മാറ്റിയെന്നും ഞങ്ങള്‍ക്ക് വെള്ളം ആവശ്യമില്ലേയെന്നും ആളുകള്‍ ചോദിക്കുന്നു. പണമാണ് പ്രശ്നമെങ്കില്‍ പണം തങ്ങള്‍ തന്നുകൊള്ളാമെന്നും രോഗികള്‍ പറയുന്നു. ഇതാണ് ആശുപത്രികളിലെ അവസ്ഥയെങ്കില്‍ തങ്ങള്‍ വീടുകളിലേക്ക് മടങ്ങുമെന്നും അവര്‍ പറയുന്നു. 

N95 മാസ്ക്കിന് പ്രചോദനമായത് സാറയുടെ ബ്രാ കപ്പ് ഡിസൈന്‍!! 

 

എന്നാല്‍, വൈദ്യുതി തകരാറ് കാരണമാണ് ജലവിതരണ പ്രശ്നമുണ്ടായതെന്നും ഇലക്ട്രീഷനെ വിളിച്ച്  രണ്ട് മണിക്കൂറിനുള്ളില്‍ പ്രശനം പരിഹരിച്ചതാണെന്നും പ്രയാഗ് രാജ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. 

കൂടാതെ, ഓവര്‍ഹെഡ് ടാങ്കില്‍ എപ്പോഴും വെള്ളമുണ്ടെന്നും രോഗികള്‍ ശുദ്ധജലമാണ് കുളിക്കാനും മറ്റുമായി ഉപയോഗിക്കുന്നതെന്നും ഓഫീസര്‍ പറഞ്ഞു. ഇതിനു മുന്‍പ് സംസ്ഥാനത്തെ ഇറ്റാവ, ആഗ്ര ജില്ലകളിലെ ആശുപത്രികളെ രോഗികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

Trending News