Chennai : തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പ് (Tamil Nadu Assembly Election 2021) ഫലപ്രഖ്യാപന ദിവസം സമ്പൂർണ ലോക്ഡൗൺ​​ (Lockdown) പ്രഖ്യാപിച്ച് തമിഴ്നാട് സ‍ർ‍ക്കാർ. സംസ്ഥാനത്ത് ഏപ്രിൽ 20 വരെ കോവിഡ് നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാർ പുറപ്പെടുവിച്ച് പുതിയ ഉത്തരവിൽ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സർക്കാരിന്റെയും പാർട്ടി അധികാരികളുടെയും യാത്രകൾക്ക് യാതൊരപ തടസ്സുവുമുണ്ടാകില്ലയെന്ന്  ഉത്തരവിൽ പറയുന്നു. സ്ഥാനാർഥികൾ, ബൂത്ത് ഏജന്റുമാർ വോട്ടെണ്ണൽ കേന്ദ്രമായി ബന്ധപ്പെട്ട് മറ്റ് സർവീസുകൾക്ക് ലോക്ഡൗണിൽ ഇളവ് നൽകിട്ടുണ്ട്.


ALSO READ : ഉത്തർപ്രദേശിൽ മെയ് നാല് വരെ സമ്പൂർണ ലോക്ക്ഡൗൺ


തമിഴ്നാട്ടിൽ പ്രഖ്യാപിച്ചിരിക്കുന്ന രാത്രികാല കർഫ്യു തുടരുമെന്ന് ഉത്തരവിൽ അറയിച്ചിട്ടുണ്ട്. രാത്രി 10 മുതൽ രാവിലെ 4 മണി വരെ രാത്രി കാല കർഫ്യു നിലനിൽക്കുന്നത്.


മത്സ്യ മാംസ മാർക്കറ്റുകഘ ശനിയാഴ്ചകളിൽ പ്രവർത്തിക്കില്ല. മതപരമായ ചടങ്ങുകൾക്ക് 50 പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതിയുള്ളത്. 


ALSO READ : Covid 19: മുൻ പ്രധാനമന്ത്രി Manmohan Singh കോവിഡ് രോഗവിമുക്തനായി


ചെന്നൈ കോയമ്പേഡ് മാർക്കറ്റിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അതുപോലെ സംസ്ഥാനത്തെ എല്ല ജില്ലകളിലെ മൊത്ത വ്യാപാര കേന്ദ്രങ്ങളിലെ ചെറികിടാ വ്യാപാരങ്ങൾക്ക് വിലക്കേർപ്പെടുത്തിട്ടുണ്ട്. മാളുകൾക്കും ഷോപ്പിങ് കോംപ്ലെക്സുകൾക്ക് പ്രവർത്തിക്കുന്നത് വിലക്കിയിരിക്കുകയാണ്.


നേരത്തെ രാജ്യത്തെ നിലവിലെ അവസ്ഥയ്ക്ക് പ്രധാന ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മദ്രാസ് ഹൈക്കോടതി വിമർശിച്ചിരുന്നു. തമിഴ്നാട്ടിെലെ കരൂരിൽ ഫലം പ്രഖ്യാപനം ദിവസം ലോക്ഡൗണ്‍  പ്രഖ്യാപിക്കുണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയിലായിരുന്നു കോടതി വിധി. 


ALSO READ : വാക്സിനേഷന് പുതിയ മാർ​ഗനിർദേശങ്ങൾ; രണ്ടാം ഡോസുകാർക്ക് മുൻ​ഗണന


അതേസമയം കേരളത്തിൽ മെയ് രണ്ട് വോട്ടെണ്ണൽ ദിവസം ലോക്ഡൗണ്‍ വേണ്ടയെന്നാണ് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി വിധിച്ചത്. സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെയും മുനകരുതൽ പരിഗണിച്ചാണ് ഹൈക്കോടതി ലോക്ഡൗണ്‍  വേണ്ടയെന്ന് നിർദേശിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.