Rae Bareli Latest Update: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ ബ്യൂഗിൾ മുഴങ്ങിക്കഴിഞ്ഞു. എല്ലാ പാർട്ടികളും തിരഞ്ഞടുപ്പിനുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ്. അതേസമയം, ഉത്തർപ്രദേശിൽ ബിജെപി  സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിച്ചുകഴിഞ്ഞിരിയ്ക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Shani Gochar 2024: 3 ദിവസങ്ങള്‍ക്ക് ശേഷം ശനി ദേവന്‍ ഈ രാശിക്കാരുടെ ഭാഗ്യം തുറക്കും, സമ്പത്ത് വര്‍ഷിക്കും!!
 
മറുവശത്ത്, ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായ കോൺഗ്രസും ഉത്തര്‍ പ്രദേശിലെ നിരവധി സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി. എന്നാൽ, അമേത്തി, റായ്ബറേലി സീറ്റുകളിൽ നിന്ന് ആരെയും പാർട്ടി ഇതുവരെ നാമനിർദേശം ചെയ്തിരുന്നില്ല. 


Also Read:  Lok Sabha Election 2024: ടിക്കറ്റ് നൽകിയില്ല, മുഖ്യമന്ത്രി യോഗിയുടെ പരിപാടിയ്ക്കിടെ പൊട്ടിക്കരഞ്ഞ് വനിതാ എംപി!! വീഡിയോ വൈറല്‍   
 
എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് ഉത്തര്‍ പ്രദേശില്‍ രാഷ്ട്രീയ ചൂട് ഉയരാനുള്ള സാധ്യതയാണ് കാണുന്നത്. അതായത്, കോൺഗ്രസ് യുപിയുടെ ഗെയിം പ്ലാൻ മാറ്റി.  


 റായ്ബറേലിയിൽ നിന്ന് , പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാന്‍ ധാരണയായതായി വൃത്തങ്ങൾ അറിയിച്ചു. പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും എന്നാണ് സൂചനകള്‍. 


റായ്ബറേലിയുമായുള്ള ഗാന്ധി കുടുംബത്തിന്‍റെ ബന്ധം വളരെ പുരാതനം  


റായ്ബറേലിയുമായി ഗാന്ധി കുടുംബത്തിന് വളരെ പഴയ ബന്ധമാണ് ഉള്ളത്.  റായ്ബറേലി കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്നു. ഗാന്ധി കുടുംബത്തിലെ നിരവധി പേർ ഇവിടെനിന്ന് ലോക്‌സഭയിൽ എത്തിയിട്ടുണ്ട്. രണ്ട് തവണ ഈ സീറ്റിൽ വിജയിച്ചാണ് ഇന്ദിരാഗാന്ധി എംപിയായത്. ഇതുമാത്രമല്ല, മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി  നാലുതവണ ഈ സീറ്റിൽ നിന്ന് വിജയിച്ച് പാർലമെന്‍റില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.


ആരോഗ്യകാരണങ്ങളാൽ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സോണിയ ഗാന്ധി വിസമ്മതിച്ചിരുന്നു. അതോടെ, പാര്‍ട്ടി അവരെ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് അയച്ചു. സോണിയാ ഗാന്ധി രാജ്യസഭയിലെത്തിയതോടെ റായ്ബറേലിയിൽ നിന്ന് ആരു മത്സരിക്കുമെന്ന കാര്യത്തിലായിരുന്നു എല്ലാവരുടെയും കണ്ണ്.


പ്രിയങ്ക ഗാന്ധി ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യവുമായി നിരവധി  പ്രാദേശിക നേതാക്കൾ രംഗത്തെത്തിയിരുന്നു. സോണിയ ഗാന്ധി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിസമ്മതിച്ചപ്പോൾ മുതൽ പ്രാദേശിക നേതാക്കളും പാർട്ടി അനുഭാവികളും പ്രിയങ്ക ഗാന്ധിയെ റായ്ബറേലിയിൽ നിന്ന് മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.  എന്നാല്‍, ഇപ്പോള്‍ 
റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾക്കിടയിൽ ധാരണയായതായാണ്  റിപ്പോര്‍ട്ട്. അതായത്, ഏപ്രിൽ 15ന് ശേഷം പുറത്തുവരുന്ന കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ പ്രിയങ്കയുടെ പേരും ഉൾപ്പെട്ടേക്കും..!
 



 


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.