Lok Sabha Election 2024: ടിക്കറ്റ് നൽകിയില്ല, മുഖ്യമന്ത്രി യോഗിയുടെ പരിപാടിയ്ക്കിടെ പൊട്ടിക്കരഞ്ഞ് വനിതാ എംപി!! വീഡിയോ വൈറല്‍

Lok Sabha Election 2024: ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്ന അവസരത്തില്‍, മുഖ്യമന്ത്രി യോഗി പങ്കെടുത്ത ഒരു പരിപാടിയ്ക്കിടെ പൊട്ടിക്കരയുന്ന വനിതാ എംപിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 2, 2024, 09:07 PM IST
  • മുൻ എസ്പി നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ മകളും ബദായുവില്‍ നിന്നുള്ള നിലവിലെ എംപിയുമായ സംഘമിത്ര മൗര്യക്ക് ബിജെപി ഇത്തവണ ടിക്കറ്റ് നൽകിയിട്ടില്ല.
Lok Sabha Election 2024: ടിക്കറ്റ് നൽകിയില്ല, മുഖ്യമന്ത്രി യോഗിയുടെ പരിപാടിയ്ക്കിടെ പൊട്ടിക്കരഞ്ഞ് വനിതാ എംപി!! വീഡിയോ വൈറല്‍

Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ ആവേശത്തിലാണ് രാജ്യം, ദേശീയ, പ്രാദേശിക പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിക്കുന്ന തിരക്കിലാണ്. പതിവുപോലെ സ്ഥാനാര്‍ഥികളെ  നിര്‍ണ്ണയിക്കുന്ന കാര്യത്തിലും BJP ഒരു പടി മുന്നിലാണ്. 400 ല്‍ അധികം സീറ്റുകളിലേയ്ക്ക് പാര്‍ട്ടി ഇതിനോടകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.

Also Read:  Nitin Gadkari: ഇന്ത്യയില്‍ പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കുമോ? നിതിൻ ഗഡ്കരി എന്താണ് പറയുന്നത്?

ഇത്തവണ 400 കടക്കണം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി വിജയം ഉറപ്പാക്കാന്‍ കാര്യപ്രാപ്തിയുള്ള വ്യക്തികളെയാണ് ബിജെപി സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നത്. അതുകൂടാതെ മറ്റ് പാര്‍ട്ടികളില്‍ നിന്നും എത്തുന്ന മുതിര്‍ന്ന നേതാക്കളെ പരിഗണിക്കണം. അതിനാല്‍ തന്നെ പല സിറ്റിംഗ് എംപി മാര്‍ക്കും ഇത്തവണ ടിക്കറ്റ് ലഭിച്ചിട്ടില്ല.  

Also Read:  Shani Gochar 2024: 3 ദിവസങ്ങള്‍ക്ക് ശേഷം ശനി ദേവന്‍ ഈ രാശിക്കാരുടെ ഭാഗ്യം തുറക്കും, സമ്പത്ത് വര്‍ഷിക്കും!!
 
ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്ന അവസരത്തില്‍, മുഖ്യമന്ത്രി യോഗി പങ്കെടുത്ത ഒരു പരിപാടിയ്ക്കിടെ പൊട്ടിക്കരയുന്ന വനിതാ എംപിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബദായു സീറ്റിൽ നിന്ന് സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി ധർമേന്ദ്ര യാദവിനെ പരാജയപ്പെടുത്തിയ സംഘമിത്ര മൗര്യയാണ് ആ വനിതാ നേതാവ്. സംഘമിത്ര മൗര്യയ്ക്ക് ഇത്തവണ പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചിരുന്നു.

മുഖ്യമന്ത്രി യോഗിയുടെ പരിപാടിയ്ക്കിടെ വേദിയി ലിരുന്ന് മനംനൊന്ത് പൊട്ടിക്കരയുന്ന വനിതാ നേതാവിന്‍റെ  വീഡിയോ വൈറലായി മാറിയിരിയ്ക്കുകയാണ്. മുൻ എസ്പി നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ മകളും ബദായുവില്‍ നിന്നുള്ള നിലവിലെ എംപിയുമായ സംഘമിത്ര മൗര്യക്ക് ബിജെപി ഇത്തവണ ടിക്കറ്റ് നൽകിയിട്ടില്ല.

ബദായു  ലോക്‌സഭാ സീറ്റിൽ നിന്ന് സംഘമിത്ര മൗര്യക്ക് പകരം ദുർവിജയ് ശാക്യയെയാണ് ഇത്തവണ ബിജെപി സ്ഥാനാർഥിയാക്കിയത്. യുപി മുഖ്യമന്ത്രി യോഗിയുടെ പരിപാടിയിലാണ് സംഘമിത്ര മൗര്യയുടെ ദുഃഖം അണപൊട്ടി ഒഴുകിയതും വേദിയിൽ ഇരുന്ന് കരയാൻ തുടങ്ങിയതും....  മുഖ്യമന്ത്രി വേദിയിലെത്തും മുൻപേ എംപി സംഘമിത്ര കരയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ടിക്കറ്റ് കിട്ടാത്തതിൽ സംഘമിത്ര മൗര്യ ദുഖിതയാണ് എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.  

സംഘമിത്ര മൗര്യയുടെ പിതാവ് സ്വാമി പ്രസാദ് മൗര്യ മുന്‍പ് ബിജെപിയിലായിരുന്നു. ബിജെപി വിട്ട ശേഷമാണ് അദ്ദേഹം സമാജ് വാദി പാര്‍ട്ടിയില്‍ ചേർന്നത്. എന്നാൽ, മകൾ സംഘമിത്ര മൗര്യ ബിജെപിയിൽതന്നെ തുടർന്നു. രാമക്ഷേത്രത്തെയും രാമചരിതമാനസിനെയും കുറിച്ച് സ്വാമി പ്രസാദ് മൗര്യ അടുത്തിടെ നടത്തിയ വിവാദ പ്രസ്താവനകൾക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. 

അടുത്തിടെ സ്വാമി പ്രസാദ് മൗര്യയും എസ്പി വിട്ടിരുന്നു. സ്വാമി പ്രസാദ് മൗര്യയുടെ പ്രസ്താവനയെ തുടർന്നാണ് മകളുടെ ടിക്കറ്റ് റദ്ദാക്കിയതെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ച.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News