Congress Manifesto: തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് അംഗീകാരം നല്‍കി കോൺഗ്രസ് പ്രവർത്തക സമിതി.  മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി  തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു  തിരഞ്ഞെടുപ്പ് പ്രകടന പത്രിക അവതരിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Medicine Price: ഏപ്രിൽ 1 മുതൽ 800 അവശ്യ മരുന്നുകൾക്ക് വില കൂടിയേക്കും, കാരണമിതാണ് 


യോഗത്തില്‍ ഇന്ന് രാജ്യം ഒരു മാറ്റമാണ് ആഗ്രഹിക്കുന്നത് എന്ന് കോണ്‍ഗ്രസ്‌ ദേശീയ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ അവകാശപ്പെട്ടു. 2004ലെ 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യത്തിന്‍റെ അതേ വിധിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്‍റെ ഗ്യാരണ്ടിയും നേരിടാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വീടുകളിലും കോൺഗ്രസ് പ്രകടനപത്രിക പാർട്ടി പ്രവർത്തകർ എത്തിക്കണമെന്നും കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ അദ്ദേഹം പറഞ്ഞു. 


Also Read: Hindu New Year 2024: ഹിന്ദു പുതുവർഷത്തില്‍ 3 ശുഭ യോഗങ്ങള്‍!! ഈ 3 രാശിക്കാരെ കോടീശ്വരന്മാരാക്കും!!   
 
ഭാരത് ജോഡോ ന്യായ് യാത്രയേയും യോഗത്തില്‍ അദ്ദേഹം പരാമര്‍ശിച്ചു. രാഹുല്‍ ഗാന്ധി നയിച്ച ഈ യാത്രയുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാജ്യത്തും വിദേശത്തും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ യഥാർത്ഥ പ്രശ്‌നങ്ങളിലേക്ക് രാജ്യത്തിന്‍റെ ശ്രദ്ധ ആകർഷിക്കാൻ ഈ യാത്രയ്ക്ക് കഴിഞ്ഞു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


പ്രകടന പത്രികയ്ക്ക് അന്തിമരൂപം നൽകാനാണ് പ്രവർത്തക സമിതി യോഗം വിളിച്ചത്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നൽകാനിരിക്കുന്ന വാഗ്ദാനങ്ങൾ പാലിക്കുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷന്‍  പറഞ്ഞു.  പാര്‍ട്ടിയുടെ നിരവധി പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. 


ഗ്യാരണ്ടികളും വാഗ്ദാനങ്ങളും അടങ്ങിയ കോൺഗ്രസ് മാനിഫെസ്റ്റോ മുന്‍ ധനകാര്യ മന്ത്രി   പി. ചിദംബരത്തിന്‍റെ സംഘമാണ് തയ്യാറാക്കിയത്.  കോണ്‍ഗ്രസ്‌ പ്രകടന പത്രിക തയാറാക്കുന്നതിന് മുന്നോടിയായി അതില്‍ വിപുലമായ ജന പങ്കാളിത്തം ഉണ്ടാകണമെന്ന് സമിതി ശ്രദ്ധിച്ചിരുന്നു. ഇതിനായി ആളുകളുമായി ബന്ധപ്പെടുകയും ആശയവിനിമയം നടത്തുകയും ചെയ്തു. 'ആവാസ് ഭാരത് കി' എന്ന വെബ്‌സൈറ്റിലൂടെ ആളുകളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ചിരുന്നു.  



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.