Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ്. ഇന്ന് നടക്കാനിരിക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 102 മണ്ഡലങ്ങളിലായി  16.63 കോടി വോട്ടർമാർ ഇന്ന് തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

 



Also Read: തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ്


ഒന്നാംഘട്ടത്തിൽ 16 സംസ്ഥാനങ്ങളിലേയും 5 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1625 സ്ഥാനാര്ഥികളാണ് ജനവിധി തേടുന്നത്. കണക്കുകൾ പ്രകാരം വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ 18 ലക്ഷത്തോളം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നാണ്. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ നടക്കുന്ന വോട്ടെടുപ്പിനായി 187 ലക്ഷം പോളിംഗ് സ്റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. 


 



ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭ വോട്ടെടുപ്പ് നടക്കുന്നത്.  അതിൽ ആദ്യ ഘട്ടമായ ഇന്നാണ് ഏറ്റവും കൂടുതൽ പാർലമെന്റ് മണ്ഡലങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. 8. 4 കോടി പുരുഷന്മാരും 8.23 കോടി സ്ത്രീകളും 11371 ട്രാൻസ്ജെൻഡർ വോട്ടർമാരും ആദ്യഘട്ടത്തിൽ വോട്ട് ചെയ്യും.  വോട്ടെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ സമാധാനം ഉറപ്പിക്കാൻ പോളിംഗ് സ്റ്റേഷനുകളിൽ ആവശ്യത്തിന് കേന്ദ്രസേനയെ വിന്യസിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. 


Also Read: മേട രാശിയിൽ ഗജലക്ഷ്മി യോഗം; ഇവർക്ക് ലഭിക്കും അവിചാരിത നേട്ടങ്ങൾ ഒപ്പം ധനസമൃദ്ധിയും!


തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന അന്തർദേശീയ അതിർത്തി ചെക്പോസ്റ്റുകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. വ്യോമ നാവിക സേനകളും കർശന പരിശോധന നടത്തുന്നുണ്ട്. ഈ മാസം 26 ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും.  അതുകഴിഞ്ഞ് മെയ് 7, മെയ് 13, മെയ് 20, മെയ് 25, ജൂൺ 1 തിയതികളിലായിട്ടാണ് അടുത്ത ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.