ഛണ്ഡീഗഢ്: രാജ്യമാകെ ചർച്ചയായി മാറിയ ഒന്നായിരുന്നു ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിനിടെ അരങ്ങേറിയ തട്ടിപ്പ്. ആ കള്ളക്കളികൾ തന്നെ പ്രചാരണായുധമാക്കി ഛണ്ഡീഗഢിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി കളത്തിലിറങ്ങിയ ഇന്ത്യ മുന്നണിക്ക് മിന്നും വിജയം. വാരണാധികാരി അടക്കം കൂട്ടുനിന്ന മേയർ തെരഞ്ഞെടുപ്പിലെ തട്ടിപ്പു സംഭവങ്ങൾ പുറത്തെത്തിയതോടെ മറുത്തൊന്നും പറയാനാകാതെ ജാള്യരായാണ് ബിജെപി മടങ്ങിയത്. മേയറാവാൻ വേണ്ട ഭൂരിപക്ഷമില്ലാതിരുന്ന ബിജെപിയെ അധികാരത്തിൽ കൊണ്ടുവരുന്നതിനായി വരണാധികാരിയായിരുന്ന അനിൽ മസീഹാണ് ബാലറ്റ് പേപ്പറുകളിൽ കൃത്രിമം കാണിച്ചത്. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ രാജ്യം മുഴുവൻ പ്രചരിക്കുകയും വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപിയെ സംബന്ധിച്ച് ഛണ്ഡീഗഢിൽ ഏറ്റ വലിയ തിരിച്ചടി തന്നെയായിരുന്നു ഈ തട്ടിപ്പ് സംഭവങ്ങൾ. ഈ നാണക്കേടിൽ നിന്നും കരകയറുന്നതിന് മുന്നോടിയായി തന്നെ ലോക്സഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചതോടെ ബിജെപി സംസ്ഥാനത്ത് വലിയ സമ്മർദ്ധത്തിലാവുകയായിരുന്നു. സഞ്ജയ് ടണ്ടനായിരുന്നു ബിജെപി സ്ഥാനാർത്ഥി. കോൺ​ഗ്രസ് സ്ഥാനാർത്ഥിയായത് മനീഷ് തിവാരിയും. മാത്രമല്ല ആംആദ്മി പാർട്ടി ഛണ്ഡീഗഢിൽ സ്ഥാനാർത്ഥിയെ നിർത്താതെ ഇന്ത്യ സഖ്യം എന്ന നിലയിൽ കോൺഗ്രസിനെ പിന്തുണക്കുകയായിരുന്നു.  


ALSO READ: പഞ്ചാബിലെ അമൃത്സറിൽ ലഹരിക്കടത്ത് സംഘാംഗങ്ങൾ പിടിയിൽ


മേയർ തെരഞ്ഞെടുപ്പിലും ഇരു പാർട്ടികളും ഒന്നിച്ചായിരുന്നു മത്സരിച്ചത്. ഇന്ത്യാ സഖ്യം രൂപീകരിച്ചതിന് ശേഷം ഇരുപാർട്ടികളും ഒന്നിച്ച് മത്സരിച്ച തിരഞ്ഞെടുപ്പു കൂടിയായിരുന്നു മേയർ തെരഞ്ഞെടുപ്പ്. ശക്തമായ പോരാട്ടത്തിനൊടുവിൽ മണ്ഡലത്തിൽ 2504 വോട്ടിൻ്റെ ഭുരിപക്ഷത്തിലാണ് മനീഷ് തിവാരി ജയിച്ചു കയറിയത്. മനീഷ് തിവാരി 2,16,657 വോട്ടുകളും, സഞ്ജയ് ടണ്ടൻ 2,14,153 വോട്ടുകളും നേടി. 10 വർഷത്തിന് ശേഷമാണ് ബിജെപിക്ക് മണ്ഡലം നഷ്ടപ്പെടുന്നത്. ആ ഞെട്ടലിലാണ് പാർട്ടി നേതൃത്വം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.