Crime News: പഞ്ചാബിലെ അമൃത്സറിൽ ലഹരിക്കടത്ത് സംഘാംഗങ്ങൾ പിടിയിൽ

Drgus Trafficking Gang Arrested: പഞ്ചാബിലെ അമൃത്സറിലെ കാക്കർ ഗ്രാമത്തിൽ നിന്നാണ് രണ്ട് ലഹരിക്കടത്ത് സംഘാംഗങ്ങളെ പിടികൂടിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 6, 2024, 06:57 AM IST
  • പഞ്ചാബിലെ അമൃത്സറിൽ ബിഎസ്എഫ് ലഹരിക്കടത്ത് സംഘാംഗങ്ങളെ പിടികൂടി
  • പഞ്ചാബ് പോലീസുമായി ചേർന്ന് നടത്തിയ ദൗത്യത്തിലാണ് ഈ സംഘങ്ങളെ പിടികൂടിയത്‌
Crime News: പഞ്ചാബിലെ അമൃത്സറിൽ ലഹരിക്കടത്ത് സംഘാംഗങ്ങൾ പിടിയിൽ

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറിൽ ബിഎസ്എഫ് ലഹരിക്കടത്ത് സംഘാംഗങ്ങളെ പിടികൂടി. പഞ്ചാബ് പോലീസുമായി ചേർന്ന് നടത്തിയ ദൗത്യത്തിലാണ് ഈ സംഘങ്ങളെ പിടികൂടിയത്‌.  ഇവരിൽ നിന്നും രണ്ടു കോടിയോളം രൂപയും പിടിച്ചെടുത്തതായിട്ടാണ് റിപ്പോർട്ട്. 

Also Read: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ ചാക്ക്; തുറന്നപ്പോൾ 19.4 കിലോ കഞ്ചാവ്, അന്വേഷണം ആരംഭിച്ച് എക്സൈസ്

പഞ്ചാബിലെ അമൃത്സറിലെ കാക്കർ ഗ്രാമത്തിൽ നിന്നാണ് രണ്ട് ലഹരിക്കടത്ത് സംഘാംഗങ്ങളെ പിടികൂടിയിരിക്കുന്നത്. ഇവിടെ ഒരു വീടിനുള്ളിൽ രണ്ട് മയക്കുമരുന്ന് സംഘാംഗങ്ങൾ ഒളിച്ചിരിക്കുന്നു എന്ന് ബിഎസ്എഫിന്റെ ഇന്റലിജൻസ് വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്.

Also Read: 500 വർഷങ്ങൾക്ക് ശേഷം 5 രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും വൻ ധനനേട്ടവും!

 

ബിഎസ്എഫ് പഞ്ചാബ് പോലീസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരിൽ നിന്നും രണ്ട് കോടിയോളം രൂപയും ഒരു ലാപ്ടോപ്പും മൂന്ന് സ്മാര്‍ട്ട് ഫോണുകളും രണ്ട് കീപാഡ് ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. പാകിസ്ഥാൻ അതിർത്തിയിൽ നിന്നും ഏറെ ദുരമില്ലാത്തിടത്ത് നിന്ന് പിടികൂടിയ ലഹരിക്കടത്ത് സംഘാംഗങ്ങളെ ബിഎസ്എഫ് വിശദമായി ചോദ്യം ചെയ്യുകയാണ്.

Also Read:  തന്നേക്കാൾ 10 വയസ് കുറവുള്ള താരവുമായി കാവ്യാ മാരന്റെ ഡേറ്റിംഗ്! ആരായിരിക്കാം...

അവർക്ക് പാകിസ്ഥാനിലുള്ള ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും ബിഎസ്എഫ് പരിശോധിക്കുന്നുണ്ട്.  മാത്രമല്ല പ്രതികൾക്ക് അന്താരാഷ്ട്ര ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുമെന്ന് ബിഎസ്എഫ് വക്താവ് അറിയിച്ചിട്ടുണ്ട്. ഇതിനു മുൻപ് കഴിഞ്ഞ മാസവും പഞ്ചാബ് പോലീസും ബിഎസ്ഫും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ലഹരിക്കടത്ത് സംഘങ്ങളെ പിടികൂടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News