New Delhi: 2024ല്‍ നടക്കാനിരിയ്ക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട്  BJP. മുന്‍ തിരഞ്ഞെടുപ്പ് പോലെതന്നെ ഇക്കുറിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേത്രുത്വത്തിലായിരിയ്ക്കും ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുക.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Manipur Violence: മണിപ്പൂര്‍ കലാപത്തിനിടെ 'അനധികൃത' മ്യാൻമർ കുടിയേറ്റക്കാർക്കെതിരെ നിര്‍ണ്ണായക നടപടിയുമായി കേന്ദ്രം 
 
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി മോദി പ്രചാരണചുമതലയേറ്റു, ഇന്ന് മുതൽ അതായത്, ജൂലൈ 31 മുതല്‍ എൻഡിഎ എംപിമാരുമായി അദ്ദേഹം പ്രത്യേക കൂടിക്കാഴ്ചകള്‍ നടത്തും. ഇതിന്‍റെ ആദ്യ ഘട്ടം എന്ന നിലയില്‍ പടിഞ്ഞാറൻ ഉത്തർപ്രദേശ്, ബുന്ദേൽഖണ്ഡ്, ബ്രിജ് മേഖലകളിൽ നിന്നുള്ള NDA  എംപിമാരുടെ ഗ്രൂപ്പുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് മഹാരാഷ്ട്ര സദനിൽ കൂടിക്കാഴ്ച നടത്തും. ക്ലസ്റ്റർ -1  കൂടിക്കാഴ്ചയാണ് ഇന്ന്  നടക്കുക. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും യോഗത്തിൽ  പങ്കെടുക്കും. ഇത്തരത്തില്‍  ജൂലൈ 31 നും ഓഗസ്റ്റ് 10 നും ഇടയിൽ എംപി മാരുമായി നിരവധി കൂടിക്കാഴ്ചകള്‍ അദ്ദേഹം നടത്തും.


Also Read: Monday Born People: തിങ്കളാഴ്ച ജനിച്ചവര്‍ അതീവ ഭാഗ്യശാലികള്‍, ചന്ദ്രന്‍റെ സ്വാധീനം ഇവര്‍ക്ക് ഉന്നത വിജയം സമ്മാനിക്കും 


2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി പാര്‍ട്ടി ദേശീയ സമിതിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തിയിരുന്നു. നിരവധി പുതുമുഖങ്ങളെ ഉള്‍പെടുത്തി  സമിതി പരിഷ്ക്കരിച്ചിരുന്നു.  പാര്‍ട്ടിയ്ക്ക് പ്രാധിനിത്യം ഇല്ലാത്ത സംസ്ഥാനങ്ങളില്‍ നിന്നുപോലും പ്രമുഖരെ ഉള്‍പ്പെടുത്തിയാണ് ഈ പരിഷ്ക്കരണം നടപ്പാക്കിയത്. 


2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള  ഒരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ, ബിജെപി നേതാക്കൾ ദേശീയ തലസ്ഥാനത്ത് ഒരു യോഗം ചേർന്നിരുന്നു.  അതിൽ 2024 ലെ പൊതുതെരഞ്ഞെടുപ്പിനുള്ള പരിപാടികൾ ആലോചിക്കുന്നതിനായി എൻഡിഎ എംപിമാരുടെ 10 ഗ്രൂപ്പുകൾ രൂപീകരിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. എൻഡിഎ ഘടകകക്ഷികളുടെ തെരഞ്ഞെടുപ്പ് നയങ്ങളില്‍ കൂടുതൽ സമന്വയം കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഗ്രൂപ്പുകൾ രൂപീകരിച്ചിരിക്കുന്നത്.


പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള എൻഡിഎ എംപിമാരുടെ ഗ്രൂപ്പുകളുമായുള്ള ക്ലസ്റ്റർ -2 യോഗങ്ങൾ തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് പാർലമെന്‍റ്   അനക്സ് മന്ദിരത്തിൽ നടക്കും. അമിത് ഷായും രാജ്‌നാഥ് സിംഗും ഈ യോഗത്തിൽ പങ്കെടുക്കും. ഇത്തരത്തില്‍ എംപിമാരുടെ പത്ത് ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുള്ളതായും ഓരോ ഗ്രൂപ്പിന്‍റെയും യോഗങ്ങളിൽ പ്രധാനമന്ത്രി മോദി അദ്ധ്യക്ഷത വഹിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.  ആദ്യ ദിവസത്തെ യോഗങ്ങളിൽ ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള എംപിമാര്‍ പങ്കെടുക്കും.  


അതേസമയം, എൻഡിഎയുടെ 25-ാം വാർഷികവും ബിജെപി ആഘോഷിക്കും. ഭരണസഖ്യം 2024ലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് സജ്ജമാകുമ്പോള്‍  കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, അമിത് ഷാ, രാജ്‌നാഥ് സിംഗ്, ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവർക്ക് പ്രത്യേക ചുമതകള്‍ ആണ് നല്‍കിയിരിയ്ക്കുന്നത്. എൻഡിഎ നേതാക്കളുമായുള്ള ഏകോപിപന ചുമതല ഈ മുതിര്‍ന്ന നേതാക്കല്‍ക്കാണ് നല്‍കിയിരിയ്ക്കുന്നത്. 


ഭൂപേന്ദ്ര യാദവ്, സർബാനന്ദ സോനോവാൾ, തരുൺ ചുഗ്, ഋതുരാജ് എന്നിവരുൾപ്പെടെ നാല് നേതാക്കൾക്കാണ് എൻഡിഎ പരിപാടികളുടെ ചുമതല. പ്രഹ്ലാദ് പട്ടേൽ, അർജുൻ റാം മേഘ്‌വാൾ, വി.മുരളീധരൻ എന്നിവരുൾപ്പെടെയുള്ളവരും ഈ  നാല് നേതാക്കളുമായി  ബന്ധപ്പെട്ടിരിക്കുന്നു. ഈ ജോലികളിൽ സഹായിക്കാൻ മന്ത്രിമാരുടെയും എംപിമാരുടെയും മറ്റൊരു സംഘവും ഉണ്ടാകും.


പാര്‍ലമെന്‍റ്  കൂടാതെ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ ദേശീയ തലസ്ഥാനത്തെ വിവിധ സംസ്ഥാന ഭവനുകളിലും പരിപാടികൾ നടക്കും. ഇതാദ്യമായാണ് സഖ്യത്തിന്‍റെ നേതാക്കൾ മേഖല തിരിച്ചുള്ള ചർച്ചകൾ നടത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷികൾക്കൊപ്പം 50% വോട്ട് വിഹിതം നേടാനുള്ള പദ്ധതിയിലാണ് ബിജെപി പ്രവർത്തിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.


അതിന് മുന്നോടിയായി താരതമ്യേന ദുർബലമായ 160 മണ്ഡലങ്ങൾ ബിജെപി നേതൃത്വം കണ്ടെത്തി, ആ മണ്ഡലങ്ങളില്‍ കൂടുതല്‍  വോട്ടുകള്‍ നേടാനുള്ള ശ്രമങ്ങൾ നടത്തുകയാണ് ബിജെപി. പ്രതിപക്ഷം ഐക്യമുന്നണി സ്ഥാപിച്ചതോടെ  ഭാരതീയ ജനതാ പാർട്ടിയുടെ  നേതൃത്വത്തിലുള്ള എൻഡിഎ ജൂലൈ 18 ന് ഒരു മെഗാ മീറ്റിംഗ് നടത്തിയിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.