ന്യൂഡൽഹി: അമേഠി, റായ്ബറേലി സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. റായ്ബറേലിയിൽ രാഹുൽ ഗാന്ധി മത്സരിക്കും. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിശ്വസ്തനായ കിഷോർ ലാൽ ശർമയാണ് അമേഠിയിലെ സ്ഥാനാർത്ഥി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് വേണ്ടി രാഹുൽ ഗാന്ധി ഉടൻ അമേഠിയിലേക്ക് തിരിക്കുന്നതായിരിക്കും. ശേഷം നാമനിർദ്ദേശ പത്രിക സമർപ്പിക്കും. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. അതേസമയം ​ഗാന്ധി കുടുംബത്തിലെ ഒരാളെ സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ അമേഠിയിൽ പ്രതിഷേധിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

353 സീറ്റുകളിലേക്കാണ് ബാക്കിയുള്ള 5 ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്നത് 130 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുന്നുണ്ട്.അതേസമയം റായ്ബറേലിയിലെ സ്ഥാനാർത്ഥിത്വം രാഹുൽഗാന്ധി മറച്ചുവെച്ചത് വയനാട്ടിലെ വോട്ടർമാരോട് ചെയ്ത നീതികേടാണ് എന്ന് വയനാട്ടിൽ എൽഡിഎഫ്  സ്ഥാനാർത്ഥിയായിരുന്ന ആനി രാജ പ്രതികരിച്ചു. മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കും എന്ന കാര്യം വയനാട്ടിലെ ജനങ്ങളെ അറിയിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ രാഹുൽഗാന്ധി നേരിടുന്നമായിരുന്നു. അത് മറച്ചുവെച്ചുകൊണ്ട് വയനാട്ടിൽ മത്സരിച്ചത് വോട്ടർമാരോട് ചെയ്ത നീതികേടും രാഷ്ട്രീയ ധാർമികതയ്ക്ക് ചേരാത്ത കാര്യവുമാണെന്ന് ആനി രാജ പ്രതികരിച്ചു.


ALSO READ: കെഎസ്ആർടിസിയിൽ മലയാളം ബോർ‍ഡ്; വിവാദ ട്വീറ്റുമായി പചക വിദഗ്ധ; 'ദേശീയ' ശ്രദ്ധയിൽ ആനവണ്ടി


പാർലമെന്ററി ജനാധിപത്യത്തിൽ ഒരാൾക്ക് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കാനുള്ള അവകാശം ഉണ്ട്. ആ അവകാശം അദ്ദേഹം വിനിയോഗിക്കുന്നതിൽ തെറ്റില്ല.  എന്നാൽ രണ്ടു മണ്ഡലങ്ങളിലും വിജയിക്കുകയാണെങ്കിൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് അദ്ദേഹം രാജിവെക്കേണ്ടതായി വരും. അത് ഏത് മണ്ഡലത്തിൽ രാജിവയ്ക്കുകയാണെങ്കിലും ആ മണ്ഡലത്തിൽ അദ്ദേഹത്തെ വിജയിപ്പിച്ച വോട്ടർമാരോട് ചെയ്യുന്ന അനീതിയായി മാറും. . പെട്ടെന്ന് ഉണ്ടായിരിക്കുന്ന തീരുമാനം ആയിരിക്കില്ല റായ്ബറേലിയിലെ രാഹുൽ ​ഗാന്ധിയുടെ സ്ഥാനാർത്ഥികത്വം. ഈ ചർച്ചകൾ പാർട്ടിക്കുള്ളിൽ മുന്നേ തന്നെ തുടങ്ങിയിട്ടുണ്ടാവും. ആ പശ്ചാത്തലത്തിൽ ഈ കാര്യം വയനാട്ടിലെ വോട്ടർമാരോട് സൂചിപ്പിക്കണം ആയിരുന്നു. അത് തുറന്ന് പറഞ്ഞ് തെരഞ്ഞെടുപ്പിൽ മസ്തരിക്കാനുള്ള ധാർമികമായ ബാധ്യത ഉണ്ടായിരുന്നു. എന്നാൽ അത് അദ്ദേഹം നിർവചിച്ചില്ല എന്നും ആനി രാജ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.