ന്യൂഡൽഹി: അവസാന​ഘട്ട പോളിങ്ങും ഇന്ന് അവസാനിച്ചതോടെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിനായുള്ള കൗണ്ട് ഡൗൺ ആരംഭിച്ചുവെന്നു തന്നെ പറയാം. ഇനിയുള്ള ഓരോ മണിക്കൂറുകളും രാജ്യത്തെ വിവിധ രാഷ്ട്രീയ പാർട്ടികളുടേയും സന്നദ്ധ സംഘടനകളേയും സംബന്ധിച്ച് കണക്ക് കൂട്ടലുകളുടേതു കൂടെയാണ്. കൂട്ടിയും കിഴിച്ചും ഒടുക്കം എത്തുന്ന അനുമാനങ്ങൾക്കപ്പുറമാണോ ജനവിധി എന്നറിയാൻ ഇനി മൂന്ന് നാൾ കൂടി.  അവസാനഘട്ട പോളിങ് ദിനമായ ഇന്നാണ് ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് നടന്നത്. രാമക്ഷത്രം ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചയാകുന്ന സാഹചര്യത്തിൽ  ഉത്തർപ്രദേശ് ആർക്കൊപ്പം എന്നത് വലിയൊരു ചോദ്യമായി മാറുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് ഉച്ചകഴിഞ്ഞ് 3 മണി വരെ 46.83 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും ലോക്‌സഭയിലേക്ക് ജനവിധി തേടുന്ന വാരാണസി ഉൾപ്പെടെ സംസ്ഥാനത്തെ 13 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.വാരണാസിക്ക് പുറമെ, മഹാരാജ്ഗഞ്ച്, ഗോരഖ്പൂർ, ഖുഷിനഗർ, ഡിയോറിയ, ബൻസ്ഗാവ് (എസ്‌സി), ഘോസി, സലേംപൂർ, ബല്ലിയ, ഗാസിപൂർ, ചന്ദൗലി, മിർസാപൂർ, റോബർട്ട്‌സ്ഗഞ്ച് (എസ്‌സി) എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന മറ്റ് സീറ്റുകൾ. 134 പുരുഷന്മാരും 10 സ്ത്രീകളുമടക്കം 144 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 3 മണി വരെയുള്ള പോളിങ് ശതമാനം - ബല്ലിയ 43.54, ബൻസ്ഗാവ് 43.71, ചന്ദൗലി 51.27, ഡിയോറിയ 47.32, ഘാസിപൂർ 46.13, ഘോസി 44.82, ഗോരഖ്പൂർ 44.69, രോജ് 83, 18.18 ബെർട്സ്ഗഞ്ച് 47.15, സേലംപൂർ 43.48, വാരണാസി 48.38.(പിടിഐ). 


ALSO READ: കേരളത്തിൽ യുഡിഎഫ് കുതിപ്പ്, ഇടതിന് തിരിച്ചടി; താമര വിരിയുമെന്നും സർവേ


വോട്ടെടുപ്പ് കഴിഞ്ഞതോടെ വലിയ തത്തിലുള്ള പ്രതീക്ഷയിലാണ് മുന്നണികളെല്ലാം. 295-ലധികം സീറ്റുകൾ നേടി സഖ്യം അടുത്ത സർക്കാർ രൂപീകരിക്കുമെന്നാമ് പ്രതിപക്ഷ ഇന്ത്യാ ബ്ലോക്കിൻ്റെ ഇന്നത്തെ യോഗത്തിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞത്. എൻഡിഎ ഉത്തർപ്രദേശിൽ 69 സീറ്റുകൾ (50% വോട്ട് വിഹിതം) നേടും, ശേഷിക്കുന്ന 11 സീറ്റുകളാണ് ഇന്ത്യ മുന്നണി നേടുകയെന്നും റിപ്പബ്ലിക്-പിമാർക് എക്സിറ്റ് പോൾ പ്രവചിക്കുന്നു. എൻഡിഎ 69-74 സീറ്റുകൾ നേടുമെന്നും പ്രതിപക്ഷത്തിൻ്റെ ഇന്ത്യാ ബ്ലോക്ക് 6-11 സീറ്റുകൾ നേടുമെന്നും മാട്രിസ് റിപ്പോർട്ട് ചെയ്യുന്നു.