Kerala Exit Poll 2024: കേരളത്തിൽ യുഡിഎഫ് കുതിപ്പ്, ഇടതിന് തിരിച്ചടി; താമര വിരിയുമെന്നും സർവേ

Kerala Exit Poll Result 2024: തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപി ജയിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം  

Written by - Zee Malayalam News Desk | Last Updated : Jun 1, 2024, 07:56 PM IST
  • കേരളത്തിൽ ഇത്തവണ യുഡിഎഫ് തരം​ഗമെന്ന് സർവേകൾ.
  • ടൈംസ് നൗ സർവേ പ്രകാരം യുഡിഎഫ് 14-15, എൽഡിഎഫ് 4, ബിജെപി 1 സീറ്റും നേടുമെന്ന് പ്രവചനം.
Kerala Exit Poll 2024: കേരളത്തിൽ യുഡിഎഫ് കുതിപ്പ്, ഇടതിന് തിരിച്ചടി; താമര വിരിയുമെന്നും സർവേ

Kerala Lok Sabha Exit Poll Result: ലോക്സഭ തെരഞ്ഞെടുപ്പിൽ നേട്ടം ആർക്ക്, ആര് വീഴും എന്ന സൂചനയുമായി എക്സിറ്റ് പോള്‍ ഫലങ്ങള്‍. ജനവിധി അറിയാൻ മൂന്ന് ദിവസം മാത്രമാണ് ശേഷിക്കുന്നത്. വോട്ടര്‍മാർ ആർക്കൊപ്പം എന്നതാണ് എക്സിറ്റ് പോളിലൂടെ മനസിലാകുന്നത്. അവസാന ഘട്ട തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് എക്സിറ്റ് പോൾ ഫലം വന്നത്. ആക്സിസ് മൈ ഇന്ത്യ, ടുഡേയ്സ് ചാണക്യ, സി വോട്ടര്‍ സിഎസ്ഡിസ് തുടങ്ങിയ പ്രധാന ഏജന്‍സികളാണ് വാര്‍ത്താ മാധ്യമങ്ങളുമായി ചേര്‍ന്ന് ഫലം പുറത്ത് വിട്ടത്. 

കേരളത്തിൽ ഇത്തവണ യുഡിഎഫ് തരം​ഗമെന്ന് സർവേകൾ. ടൈംസ് നൗ സർവേ പ്രകാരം യുഡിഎഫ് 14-15, എൽഡിഎഫ് 4, ബിജെപി 1 സീറ്റും നേടുമെന്ന് പ്രവചനം. ഇന്ത്യ ടുഡേ ആക്സിന് മൈ ഇന്ത്യ സർവേ പ്രകാരം യുഡിഎഫ് 17 -18, എൽഡിഎഫിന് 0-1, ബിജെപി 2-3 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. ഭരണകക്ഷിയായ എൽഡിഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് എബിസി സി വോട്ടറിന്റെ സർവേ ഫലം. എൽഡിഎഫിന് ഒരു സീറ്റ് പോലും നേടാനാകില്ല എന്നാണ് സർവേ പ്രവചനം. അതേസമയം യുഡിഎഫ് 17-19 സീറ്റ് വരെയും ബിജെപി 1-3 വരെ സീറ്റുകൾ നേടുമെന്നും സി വോട്ടറിന്റെ സർവേ പറയുന്നു. ഇന്ത്യ ടിവി - സിഎൻഎക്സ് - യുഡിഎഫ് - 13-15, എൽഡിഎഫ് 3-5, ബിജെപി 1-3 എന്നിങ്ങനെയാണ് സർവേ ഫലം.

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ജയിക്കുമെന്നാണ് ഇന്ത്യ ടുഡേ ആക്സിന് മൈ ഇന്ത്യ പ്രവചിക്കുന്നത്. തൃശൂരിലും ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് സർവേ ഫലം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News