ന്യൂഡൽഹി: രാജ്യത്ത് ഇന്ന് ഏഴാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. രണ്ടരമാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് ആവേശങ്ങള്‍ക്ക് ഇതോടെ കൊട്ടിക്കലാശമാകുകയാണ്. തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന മാർച്ച് 16 മുതൽ 75 ദിനം നീണ്ട പ്രചാരണം കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് 543 അംഗ ലോക്സഭയിലെ 57 മണ്ഡലങ്ങളിലെ പ്രതിനിധികൾ ജനവിധി തേടും.  തീരുമാനിക്കപ്പെടും. ജൂൺ 4 നാണ് വോട്ടെണ്ണൽ നടക്കുക. ഏഴ് ഘട്ടങ്ങളിലായിട്ടാണ് രാജ്യത്ത് വോട്ടെടുപ്പ് നടന്നത്. ഏപ്രില്‍ 19 ന് ആരംഭിച്ച വോട്ടെടുപ്പ് ഇന്നത്തോടെ അവസാനിക്കും.  97 കോടി വോട്ടർമാർക്കായി 10.5 ലക്ഷം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. വോട്ടെടുപ്പിൽ 49.7 കോടി പുരുഷ വോട്ടർമാരും 47.1 കോടി സ്ത്രീ വോട്ടർമാരുമാണ് വിധിയെഴുതുന്നത്.  ഇത്തവണ പോളിങ് ശതമാനം മുൻ തിരഞ്ഞെടുപ്പിനെക്കാൾ ഏറെ കുറവാണ്.


ഇന്ന് നടക്കുന്ന ഏഴാംഘട്ട പോളിങ്ങിൽ ബംഗാൾ, ഉത്തർപ്രദേശ്, ബിഹാർ, ഒഡിഷ, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 904 സ്ഥാനാർത്ഥികൾ ജനവിധി തേടും. വികസനം മുതല്‍ വർഗീയത വരെ ചർച്ചയായ തിരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്.  ഇതിനിടെ ഇന്ന് ഇന്ത്യാ സഖ്യ നേതാക്കൾ ഡൽഹിയിൽ യോഗം ചേരുന്നുണ്ട്. [പക്ഷെ മമതാ ബാനർജി യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്നതിനാലാണ് വിട്ടു നിൽക്കുന്നതെന്നാണ് വിശദീകരണം. 


കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് യോഗം. വോട്ടെണ്ണലിൽ അട്ടിമറി ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികൾ യോഗത്തിൽ ചർച്ചയാകും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും യോഗത്തിൽ പങ്കെടുക്കില്ല പകരം അദ്ദേഹത്തിൻറെ പ്രതിനിധിയായി ടി.ആർ ബാലു യോഗത്തിൽ പങ്കെടുക്കും. ഇടക്കാല ജാമ്യം ഇന്ന് അവസാനിക്കുന്ന കെജ്‍രിവാള്‍ യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.


ഈ ഘട്ടത്തിൽ ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്ന് തുടർച്ചയായി മൂന്നാം തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനവിധി തേടുകയാണ്.  അജയ് റായ് (കോൺഗ്രസ്), അഥർ ജമാൽ ലാരി (ബിഎസ്പി), നിരവധി സ്വതന്ത്രർ തുടങ്ങിയ എതിരാളികളെ പ്രധാനമന്ത്രി മോദി നേരിടുന്ന വാരാണസി ഉൾപ്പെടെ 13 സീറ്റുകളിലേക്ക് ഇന്ന് ഉത്തർപ്രദേശിൽ വോട്ടെടുപ്പ് നടക്കുകയാണ്. അതുപോലെ പഞ്ചാബിൽ പ്രണീത് കൗർ, ചരൺജിത് സിംഗ് ചന്നി, ഹർസിമ്രത് കൗർ ബാദൽ, രവ്‌നീത് സിംഗ് ബിട്ടു എന്നിവർ പ്രധാന സ്ഥാനാർത്ഥികളാണ്.  ഹിമാചൽ പ്രദേശിൽ കങ്കണ റണാവത്ത്, അനുരാഗ് താക്കൂർ, വിക്രമാദിത്യ സിംഗ് എന്നിവരും ശ്രദ്ധേയരായ സ്ഥാനാർത്ഥികളാണ്. ബീഹാറിൽ യൂണിയൻ മിനിസ്റ്റർ ആർകെ സിംഗ്, മുതിർന്ന ബിജെപി എംപി രവിശങ്കർ പ്രസാദ്, മിസ ഭാരതി എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്