ന്യൂഡൽഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ്. ലോക്സഭാ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച് അടിയന്തര ഉത്തരവിറക്കി. എംപി സ്ഥാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പിന്‍വലിക്കാന്‍ ഉത്തരവിടണമെന്നാണ് മുഹമ്മദ് ഫൈസലിന്റെ ആവശ്യം. കോടതികളിൽ നിന്ന് തുടർനപടികൾ ഉണ്ടാകുന്നത് വരെ അയോ​ഗ്യത പിൻവലിക്കുന്നുവെന്നാണ് ലോക്സഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കുന്നത്.


Updating.....



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.