Kangana Ranaut Controversy: അമിതമായി Malana cream ഉപയോഗിക്കുന്നതു കൊണ്ടാണ് കങ്കണ ഇത്തരത്തില്‍ വായില്‍ തോന്നിയത് വിളിച്ചു പറയുന്നത്.... മഹാരാഷ്ട്ര മന്ത്രി
അടുത്തിടെയായി വിവാദങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് കങ്കണയുടെ ഹോബി. തനിക്ക് മനസ്സില്‍ തോന്നിയത് പറയുക, വിവാദങ്ങളെ പിന്നാലെ കൂട്ടുക, എന്നതാണ് താരം അടുത്തിടെയായി സ്വീകരിച്ചിരിയ്ക്കുന്നത്.
Mumbai: അടുത്തിടെയായി വിവാദങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് കങ്കണയുടെ ഹോബി. തനിക്ക് മനസ്സില്‍ തോന്നിയത് പറയുക, വിവാദങ്ങളെ പിന്നാലെ കൂട്ടുക, എന്നതാണ് താരം അടുത്തിടെയായി സ്വീകരിച്ചിരിയ്ക്കുന്നത്.
എന്തിനെകുറിച്ചും സംസാരിക്കാനും ആരെയും വിമര്‍ശിക്കാനും കങ്കണ മടി കാണിക്കാറില്ല. എന്നാല്‍, കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമ ശൃംഖലയുടെ വാര്‍ഷിക ഉച്ചകോടിയില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സംസാരിച്ചത് വന്‍ വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്. 1947-ല്‍ ലഭിച്ചത് സ്വാതന്ത്ര്യമല്ല അത് വെറും ഭിക്ഷയാണ് എന്നും യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത് 2014 ആണ് എന്നുമായിരുന്നു കങ്കണ (Kangana Ranaut) പറഞ്ഞുവച്ചത്.
Also Read: Kangana Ranaut | വിവാദ പ്രസ്താവന, കങ്കണയ്ക്ക് ലഭിച്ച പദ്മശ്രീ തിരിച്ചെടുക്കണമെന്ന് കോൺഗ്രസ്
കങ്കണയുടെ പരാമര്‍ശം വന്‍ വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്. BJP നിശബ്ദമാണ് എങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തി.
രാജ്യദ്രോഹമാണ് നടി കങ്കണ ചെയ്തതെന്നും സ്വാതന്ത്ര്യ സമരത്തെ അപമാനിച്ച കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
‘മഹാത്മാഗാന്ധി, നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ധീരരായ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതും ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ വിപ്ലവകാരികളുടെ ത്യാഗങ്ങളെ ഇകഴ്ത്തുന്നതുമാണ് കങ്കണ റണൗതിന്‍റെ പ്രസ്താവന,' കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു.
എന്നാല്‍, കങ്കണ റണൗതിന്‍റെ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ട് NCP നേതാവ് നവാബ് മാലിക് രംഗത്തെത്തിയിരിയ്ക്കുകയാണ്. ലഹരിമരുന്ന് അമിതമായി ഉപയോഗിക്കുന്നതാണ് കങ്കണ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തുന്നതിന് കാരണം എന്നായിരുന്നു നവാബ് മാലിക് പറഞ്ഞത്. "അമിതമായി Malana cream ഉപയോഗിക്കുന്നതു കൊണ്ടാണ് കങ്കണ ഇത്തരത്തില്‍ വായില്‍ തോന്നിയത് വിളിച്ചു പറയുന്നത്", അദ്ദേഹം പറഞ്ഞു. കങ്കണയുടെ പരാമര്‍ശത്തെ അപലിക്കുന്നുവെന്നും സ്വാതന്ത്ര്യസമര നേതാക്കളെ കങ്കണ അപമാനിച്ചതായും നവാബ് മാലിക് (Nawab Malik) പറഞ്ഞു.
മുന്‍പ് കങ്കണയുടെ പരാമര്‍ശത്തെ BJP നേതാവ് വരുണ്‍ ഗാന്ധിയും വിമര്‍ശിച്ചിരുന്നു. കങ്കണയുടെ പരാമര്‍ശത്തെ ഭ്രാന്ത് എന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്നായിരുന്നു വരുണ്‍ ഗാന്ധി ചോദിച്ചത്
‘സവര്‍ക്കറിലേയ്ക്കും ലക്ഷ്മിഭായിയിലേയ്ക്കും നേതാജി ബോസിലേയ്ക്കും തിരിച്ചുവരാം. രക്തം ഒഴുകുമെന്ന് ഈ ആളുകള്‍ക്ക് അറിയാമായിരുന്നു, പക്ഷേ അത് ഹിന്ദുസ്ഥാനി രക്തമാകരുതെന്ന് ഉണ്ടായിരുന്നു. അവര്‍ക്കത് അറിയാമായിരുന്നു. അവര്‍ തീര്‍ച്ചയായും ഒരു സമ്മാനം നല്‍കി. അത് സ്വാതന്ത്ര്യമായിരുന്നില്ല, അത് ഭിക്ഷയായിരുന്നു. 2014ലാണ് നമുക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത്,” എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...