New Delhi : ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014ലാണ് 1947ൽ ലഭിച്ചത് ഭിക്ഷയാണെന്നുള്ള ബോളിവുഡ് നടി കങ്കൺ റണൗട്ടിന്റെ (Kangana Ranaut) പ്രസ്താവനയ്ക്കെതിരെ ബിജെപി എംപി വരുൺ ഗാന്ധി (Varun Gandhi) രംഗത്ത്. ഒരു ദേശീയ സ്വകാര്യ ചാനലിന്റെ പരിപാടിക്കിടെയുള്ള കങ്കണയുടെ പ്രസ്തവ ഭ്രാന്തോ അല്ലെങ്കിൽ രാജ്യദ്രോഹമോമാണെന്ന് വുരൺ ഗാന്ധി പ്രതികരിച്ചത്.
സ്വകാര്യ ചാനലിന്റെ പരിപാടിക്കിടെ വിവാദ പരമായ പ്രസ്തവന നടി പറയുന്ന വീഡിയോ വരുൺ ഗാന്ധി തന്റെ ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തു. "അത് സ്വാതന്ത്ര്യമല്ല ഭിക്ഷയാണ് സ്വാതന്ത്ര്യം വന്നത് 2014 ആണ്" ചനൽ പരിപാടിയൽ കങ്കണ റണൗട്ട് തന്റെ പ്രസ്താവനയായി അറിയിക്കുന്നത്.
"ചിലപ്പോൾ മഹാത്മ ഗാന്ധിയുടെ ത്യാഗത്തെ അക്ഷേപിക്കും, ചിലപ്പോൾ അദ്ദേഹത്തിന്റെ കൊലപാതകിക്ക് ആദരവ് അറിയിക്കുകയും, ഇപ്പോൾ ഷഹീദ് മംഗൾ പാണ്ഡെ മുതൽ റാണി ലക്ഷ്മിഭായി, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ ദശലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളോടുള്ള അവഹേളനം, ഇതിനെ എന്താണ് വിളിക്കേണ്ടത് ഭ്രാന്തോ അതോ രാജ്യദ്രോഹമോ" നടിയുടെ വീഡിയോ പങ്കുവെച്ച് വരുൺ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ALSO READ : Javed Akhtar defamation case: കോടതിയിൽ നേരിട്ട് ഹാജരായി കങ്കണ
സംഭവത്തിൽ നടിക്കെതിരെ മുംബൈ പൊലീസിൽ പരാതി നൽകിട്ടുണ്ട്. ആം ആദ്മി പാർട്ടി ദേശീയ എക്സിക്യൂട്ടീവ് ചെയർമാൻ പ്രീതി മേനോനാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. നടിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിക്കുന്നത്.
ALSO READ : Thalaivii: രാഷ്ട്രീയത്തിലേക്കിറങ്ങുമോ? Bollywood Queen കങ്കണ മറുപടി നല്‍കുന്നു
നടിയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയതോതിലാണ് പ്രതിഷേധം ഉയരുന്നത്. നടിക്ക് രാജ്യം ആദരിച്ച പത്മശ്രീ പുരസ്കാരം തിരികെ വാങ്ങിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...