സൈനികരുടെ ധീരതയും ത്യാഗവും രാഷ്ട്രം ഒരിക്കലും മറക്കില്ല: രാജ്‌നാഥ് സിംഗ്
ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ പ്രതികാരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ....
ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ പ്രതികാരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ....
സൈനികരുടെ വേര്‍പാട് കടുത്ത വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്നു, രാജ്യം അവരുടെ ത്യാഗം മറക്കില്ല, ട്വിറ്റിറിലൂടെയായിരുന്നു രാജ്‌നാഥിന്‍റെ പ്രതികരണം.
സൈനികരുടെ ധീരതയില്‍ രാജ്യം അഭിമാനിക്കുന്നെന്നും അസാധാരണ ധൈര്യവും പോരാട്ടവീര്യവുമാണ് ഇന്ത്യന്‍ സൈന്യം കാണിച്ചതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രതിരോധമന്ത്രിയുടെ ആദ്യപ്രതികരണമാണ് പുറത്തുന്നത്.
"ഗല്‍വാനിലെ സൈനികരുടെ നഷ്ടം അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതും വേദനാജനകവുമാണ്. നമ്മുടെ സൈനികര്‍ മാതൃകാപരമായ ധൈര്യവും വീര്യവും അവരുടെ കര്‍മത്തില്‍ കര്‍മത്തില്‍ പ്രകടിപ്പിക്കുകയും ഇന്ത്യന്‍ സൈന്യത്തിന്‍റെ ഉയര്‍ന്ന പാരമ്പര്യമനുസരിച്ച് ജീവന്‍ ത്യജിക്കുകയും ചെയ്തു. രാജ്യം അവരുടെ ധീരതയും ത്യാഗവും ഒരിക്കലും മറക്കില്ല. വീണുപോയ സൈനികരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഈ പ്രയാസകരമായ ഘട്ടത്തില്‍ രാജ്യം അവരോടൊപ്പം തോളോട് തോള്‍ചേര്‍ന്ന് നില്‍ക്കുന്നു. സൈനികരുടെ ധീരതയില്‍ രാജ്യം അഭിമാനം കൊള്ളുന്നു", രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
Also read: അതിര്‍ത്തി സംഘര്‍ഷം: വെള്ളിയാഴ്ച സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി
അതേസമയം, ഏറ്റുമുട്ടല്‍ സംഭവം പുറത്തു വന്നതോടെ രാജ്‌നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഉന്നതതല യോഗത്തില്‍ CDS ബിപിന്‍ റാവത് , സൈനിക മേധാവികള്‍, പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ശേഷം അദ്ദേഹം പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.