കാമുകന്‍ മര്‍ദിച്ചു, മുന്‍ കാമുകനൊപ്പം പോയ വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം!!
മുന്‍ കാമുകനും, കാമുകനും ചേര്‍ന്ന് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. ചിക്കബാനവാര സ്വദേശി മോനിക്കയാണ് മരിച്ചത്. 22 വയസായിരുന്നു.
ബാംഗ്ലൂര്‍: മുന്‍ കാമുകനും, കാമുകനും ചേര്‍ന്ന് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. ചിക്കബാനവാര സ്വദേശി മോനിക്കയാണ് മരിച്ചത്. 22 വയസായിരുന്നു.
ജൂണ്‍ ഏഴിന് മര്‍ദനമേറ്റ മോനിക്ക ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ മുന്‍ കാമുകന്‍ ബബിത്, കാമുകന്‍ രാഹുല്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.
ഇങ്ങനെയും ശിക്ഷയോ? അതും 50 ലക്ഷം രൂപയുടെ തട്ടിപ്പിന്...
നാല് വര്‍ഷം നീണ്ട പ്രണയത്തിനു ശേഷം ഏതാനം മാസങ്ങള്‍ക്ക് മുന്‍പാണ് മോനിക്ക ബബിത്തുമായി വേര്‍പിരിഞ്ഞത്. പിന്നീട് മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് രാഹുലുമായി അടുക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ രാഹുലിന്‍റെ വീട്ടില്‍ പോയ മോനിക്കയെ തേടി ബാബിത് ഇവിടെ എത്തുകയായിരുന്നു.
ഇതിനിടെ മോനിക്കയും രാഹുലും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും രാഹുല്‍ മോനിക്കയെ മര്‍ദിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ബബിത്തിന്‍റെ കൂടെ വീട്ടില്‍ പോകുകയും ചെയ്തു.
സര്‍ക്കാര്‍ ജോലിയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കി കേരള൦
ഇവിടെ വച്ച് ബബിത് മോണിക്കയുടെ തലയ്ക്ക് ഹെല്‍മറ്റ് കൊണ്ട് അടിക്കുകയായിരുന്നു. ഈ അടിയില്‍ ഗുരുതരമായി പരിക്കേറ്റ മോനിക്കയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയായിരുന്നു.ബബിത്തിന്‍റെ മര്‍ദനമാന് മോനിക്ക മറിക്കാന്‍ കാരണം. അതുക്കൊണ്ട് തന്നെ ബബിത്താണ് കേസില്‍ ഒന്നാം പ്രതി.