മൂന്നാര്‍: 50 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥന് സര്‍ക്കാര്‍ നല്‍കിയത് വിചിത്രമായ ശിക്ഷ.
ഇടുക്കി ജില്ലയിലെ മുന്‍ ശുചിത്വ മിഷന്‍ ഓഫീസറായിരുന്ന വികെ ചന്ദ്രശേഖരനെതിരെയാണ് നടപടി. സര്‍വീസില്‍ നിന്നും വിരമിച്ച ഇയാളുടെ പെന്‍ഷനില്‍ തുകയില്‍ നിന്നും പ്രതിമാസം 200 രൂപ വീതം ഈടാക്കിക്കുന്നതാണ് ഇയാള്‍ക്കുള്ള ശിക്ഷ.
സന്തോഷ വാര്‍ത്ത!! കൊറോണയെ തടയുന്ന ചെറുതന്മാത്രകളെ കണ്ടെത്തി
തുടര്‍ച്ചയായി അഞ്ച് വര്‍ഷം ഇങ്ങനെ ചെയ്യാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. ജില്ലയില്‍ ശുചിത്വ മിഷന്‍ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പണം തട്ടിച്ചതായി സര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.
2017ല്‍ സര്‍വീസില്‍ നിന്നും വിരമിച്ച ഇയാള്‍ക്ക് കഴിഞ്ഞ ദിവസമാണ് 200 രൂപ വീതം തിരികെ പിടിക്കുമെന്ന ഉത്തരവ് ലഭിച്ചത്. കളക്ടറെയോ പഞ്ചായത്ത് പ്രസിഡന്‍റിനെയോവിവരം അറിയിക്കാതെ കൂടിയ തുകയ്ക്ക് ഇഷ്ടക്കാര്‍ക്ക് ടെന്‍ഡര്‍ കൈമാറുകയായിരുന്നു.
ടിക്ടോക് വീഡിയോയ്ക്കായി ജീവനുള്ള മീനിനെ വിഴുങ്ങി, യുവാവിന് ദാരുണാന്ത്യം!!
ഇതുവഴി സര്‍ക്കാരിന് 50 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ ഇയാളെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജോലിയില്‍ തിരികെയെത്തിയ ഇയാള്‍ 2017 മാര്‍ച്ച് 31ന് സര്‍വീസില്‍ നിന്നും വിരമിച്ചു.
വിവിധ അന്വേഷണ കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ സര്‍ക്കാര്‍ വിചിത്രമായ നടപടി സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാരിന് കടുത്ത സാമ്പത്തിക നഷ്ടം വരുത്തിവച്ച ഇയാളില്‍ നിന്നും അഞ്ചു വര്‍ഷം കൊണ്ട് സര്‍ക്കാരിനു ലഭിക്കുന്നത് വെറും 12,000 രൂപയാണ്.