LPG Cylinder Price, 1 July 2022: പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുന്ന ഈ സമയത്ത് സാധാരണക്കാരന് മറ്റൊരു സന്തോഷ വാർത്ത കൂടി ലഭിച്ചിരിക്കുകയാണ്.  അത് മറ്റൊന്നുമല്ല എൽപിജി സിലിണ്ടറിന്റെ വിലയിലെ ഇടിവാണ്.  ഇത്തവണ പാചകവാതക സിലിണ്ടറിന്  കുറഞ്ഞത്198 രൂപയാണ്. ഇത് പണപ്പെരുപ്പം കൊണ്ട് ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസമായിരിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: GST New Rates: പുതിയ GST നിരക്ക് ജൂലൈ 18 മുതല്‍ പ്രാബല്യത്തില്‍, സാധാരണക്കാര്‍ക്ക് നേട്ടമോ കോട്ടമോ? ഈ പട്ടിക പറയും


ഇന്ത്യൻ ഓയിൽ പുറത്തിറക്കിയ വില അനുസരിച്ച് ജൂലൈ 1 മുതൽ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് (LPG Commercial Cylinder Price) 198 രൂപ കുറയും.


ഇന്നത്തെ ഏറ്റവും പുതിയ നിരക്കുകൾ അറിയാം (Here are today's latest rates)


ഡൽഹിയിൽ ജൂൺ 30 വരെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടർ ലഭിച്ചിരുന്നത് 2219 രൂപയ്ക്കായിരുന്നുവെങ്കിൽ ഇന്നുമുതൽ അതായത് ജൂലൈ 1 മുതൽ ഇതിന്റെ വില 2021 രൂപയായി കുറഞ്ഞിരിക്കുകയാണ്. അതുപോലെ കൊൽക്കത്തയിൽ സിലിണ്ടറിന് 2322 രൂപയായിരുന്നത് ഇന്നുമുതൽ 2140 രൂപയ്ക്ക് ലഭിക്കും. മുംബൈയിൽ 2171.50 രൂപ ഉണ്ടായിരുന്ന സിലണ്ടർ ഇന്നുമുതൽ 1981 രൂപയ്ക്കും, ചെന്നൈയിൽ 2373 രൂപയായിരുന്നത് ഇനി 2186 രൂപയ്ക്കും ലഭിക്കും.  എന്നാൽ  എണ്ണക്കമ്പനികൾ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ ഒരു ഇളവും നൽകിയിട്ടില്ല.  14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടർ 1003 രൂപയ്ക്കാണ് ഡൽഹിയിൽ ലഭിക്കുന്നത്.


Also Read: സ്ഥിരനിക്ഷേപ നിയമങ്ങളില്‍ മാറ്റം, കാലാവധി പൂർത്തിയാകുമ്പോൾതന്നെ തുക പിന്‍വലിക്കാം, അല്ലെങ്കില്‍ പണനഷ്ടം


300 രൂപയിൽ താഴെ സിലണ്ടർ വില കുറഞ്ഞു (Cylinder cheaper than Rs 300)


നേരത്തെ അതായത് ജൂൺ ഒന്നിന് വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 135 രൂപ കുറഞ്ഞിരുന്നു. അത് നോക്കുകയാണെങ്കിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 300 രൂപയിലേറെയാണ് സിലിണ്ടർ വില കുറച്ചത്. മെയ് മാസത്തിൽ സിലിണ്ടറിന്റെ വില വർധിച്ച്  2354 രൂപയായി ഉയർന്നിരുന്നു. അതുപോലെ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വില അവസാനമായി മാറിയത് മെയ് 19 നാണ്. 


Also Read: കൊത്താൻ ആഞ്ഞ് മൂർഖൻ, കഴുത്തിന് പിടിച്ച് കീരി.. പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


ഇതിനിടയിൽ വിലക്കയറ്റത്തിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ ഉജ്ജ്വല പദ്ധതി പ്രകാരം സിലിണ്ടറിന് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ഈ സബ്‌സിഡി പ്രതിവർഷം 12 സിലിണ്ടറുകൾക്ക് മാത്രമേ ലഭ്യമാകൂ. സർക്കാരിന്റെ ഈ നടപടിയിലൂടെ പ്രയോജനം ലഭിച്ചത് 9 കോടിയിലധികം ഉപഭോക്താക്കൾക്കാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.