LPG Price Hike: പാചക, വാണിജ്യവാതക വിലയില്‍ വീണ്ടും വര്‍ദ്ധന, രാജ്യത്ത് 1,000 കടന്ന് സിലിണ്ടര്‍ വില...!!
സാധാരണക്കാരന് വിലക്കയറ്റത്തിന്‍റെ മറ്റൊരു ആഘാതം കൂടി.... പാചക, വാണിജ്യ വാതക വിലയില്‍ വീണ്ടും വന്‍ വര്‍ദ്ധനവ്. ഈ മാസത്തില്‍ ഇത് രണ്ടാം തവണയാണ് എണ്ണക്കമ്പനികള്‍ LPG വില വര്‍ദ്ധിപ്പിക്കുന്നത്. ഇതോടെ രാജ്യത്ത് ഒരു സിലിണ്ടറിന്‍റെ വില ആയിരം കടന്നു.
LPG Price Hike May 19, 2022: സാധാരണക്കാരന് വിലക്കയറ്റത്തിന്‍റെ മറ്റൊരു ആഘാതം കൂടി.... പാചക, വാണിജ്യ വാതക വിലയില്‍ വീണ്ടും വന്‍ വര്‍ദ്ധനവ്. ഈ മാസത്തില്‍ ഇത് രണ്ടാം തവണയാണ് എണ്ണക്കമ്പനികള്‍ LPG വില വര്‍ദ്ധിപ്പിക്കുന്നത്. ഇതോടെ രാജ്യത്ത് ഒരു സിലിണ്ടറിന്‍റെ വില ആയിരം കടന്നു.
ഈ മാസം മെയ് 1 ന് LPGവില വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ മെയ് 19 ന് വീണ്ടും വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്. ഇതോടെ, 14 കിലോ ഗാർഹിക സിലിണ്ടറിന് 3.50 രൂപയും 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 8 രൂപയുമാണ് കൂടിയിരിയ്ക്കുന്നത്.
Also Read: LPG Price Hike: പാചകവാതക വിലയില്‍ വന്‍ വര്‍ദ്ധന, സിലിണ്ടറിന് 104 രൂപ കൂടി
ഡൽഹിയിലും മുംബൈയിലും 14 കിലോ ഗാർഹിക വാതക സിലിണ്ടറിന് 1003 രൂപയാകും. ഇന്ന് മുതൽ കൊൽക്കത്തയിൽ 1029 രൂപയും ചെന്നൈയിൽ 1018.5 രൂപയുമാണ് പാചക വാതക വില.
19 കിലോഗ്രാം വാണിജ്യ പാചക വാതകത്തിന് ഡൽഹിയിൽ 2,354 രൂപയും കൊൽക്കത്തയിൽ 2,454 രൂപയും മുംബൈയിൽ 2,306 രൂപയും ചെന്നൈയിൽ 2,507 രൂപയും ആയിരിക്കും.
മെയ് 1ന് എണ്ണക്കമ്പനികൾ എൽപിസി ഗ്യാസ് സിലിണ്ടറിന് 104 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഈ വര്‍ദ്ധനവ് വാണിജ്യ ഗ്യാസിന് ബാധകമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...