LPG Price Hike: പാചകവാതക വിലയില്‍ വന്‍ വര്‍ദ്ധന, സിലിണ്ടറിന് 104 രൂപ കൂടി

മെയ് മാസം  പിറന്നതോടെ  സാധാരണക്കാരന് വിലക്കയറ്റത്തിന്‍റെ മറ്റൊരു ആഘാതം കൂടി...  പാചകവാതക വിലയില്‍ വന്‍ വര്‍ദ്ധനവാണ് എണ്ണക്കമ്പനികള്‍  പ്രഖ്യാപിച്ചിരിയ്ക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 1, 2022, 10:02 AM IST
  • മെയ് ഒന്നിന് എണ്ണക്കമ്പനികൾ എൽപിസി ഗ്യാസ് സിലിണ്ടറിന് 104 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. ഈ വര്‍ദ്ധനവ്‌ വാണിജ്യ ഗ്യാസ് സിലിണ്ടറുകൾക്കാണ് ബാധകമാവുക.
LPG Price Hike: പാചകവാതക വിലയില്‍ വന്‍ വര്‍ദ്ധന, സിലിണ്ടറിന് 104 രൂപ കൂടി

LPG Price Hike: മെയ് മാസം  പിറന്നതോടെ  സാധാരണക്കാരന് വിലക്കയറ്റത്തിന്‍റെ മറ്റൊരു ആഘാതം കൂടി...  പാചകവാതക വിലയില്‍ വന്‍ വര്‍ദ്ധനവാണ് എണ്ണക്കമ്പനികള്‍  പ്രഖ്യാപിച്ചിരിയ്ക്കുന്നത്. 

മെയ് ഒന്നിന് എണ്ണക്കമ്പനികൾ എൽപിസി ഗ്യാസ് സിലിണ്ടറിന് 104 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്.  ഈ വര്‍ദ്ധനവ്‌ വാണിജ്യ ഗ്യാസ് സിലിണ്ടറുകൾക്കാണ് ബാധകമാവുക.  പുതിയ നിരക്കനുസരിച്ച് ഇപ്പോൾ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന്‍റെ വില രാജധാനി ഡല്‍ഹിയില്‍ 2,355 രൂപയായി ഉയർന്നു. കഴിഞ്ഞ മാസം ഏപ്രിൽ ഒന്നിനും വാണിജ്യ ഗ്യാസ് സിലിണ്ടറിന് 268.50 രൂപ കൂട്ടിയിരുന്നു. 

എണ്ണക്കമ്പനികള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്ന വര്‍ദ്ധനവ്‌ നിലവില്‍ ഗാർഹിക ഗ്യാസ് സിലിണ്ടറുകൾക്ക് ബാധകമല്ല.

ഗാർഹിക ഗ്യാസ് സിലിണ്ടർ വില 

സബ്‌സിഡിയില്ലാത്ത 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന് ഡൽഹിയിൽ 949.5 രൂപയാണ് വില. കൊൽക്കത്തയിൽ 976 രൂപയും മുംബൈയിൽ 949.50 രൂപയും ചെന്നൈയിൽ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 965.50 രൂപയുമാണ് വില. 

വാണിജ്യ ഗ്യാസ് സിലിണ്ടറിന്‍റെ പുതിയ വില ഇപ്രകാരമാണ്
മേയ് ഒന്നിന് നടപ്പാക്കിയ പുതിയ നിരക്ക് പ്രകാരം 19 കിലോഗ്രാം വാണിജ്യ വാതക സിലിണ്ടറിന്‍റെ  വില 2,355 രൂപയിലെത്തി. കൊൽക്കത്തയിലാണ് വാണിജ്യ വാതകത്തിന് ഏറ്റവും കൂടുതൽ വില വര്‍ദ്ധിച്ചത്. കൊൽക്കത്തയിൽ വാണിജ്യ സിലിണ്ടറിന്‍റെ വില 2,455 രൂപയിലെത്തി. നേരത്തെ 2351.5 രൂപയായിരുന്നു വില. മുംബൈയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറിന് 102 രൂപ കൂടി 2307 രൂപയിലെത്തി. നേരത്തെ 2205 രൂപയായിരുന്നു വില.

രാജ്യത്ത് ഗാര്‍ഹിക പാചകവാതക വില വര്‍ദ്ധിച്ചിട്ടില്ല എങ്കിലും  വാണിജ്യവാതക വില വര്‍ദ്ധനവ്‌ സാധാരണക്കാരനെയും ബാധിക്കും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News