New Delhi: സര്‍ക്കാരിന്‍റെ  കൈവശമുള്ള ബിപിസിഎല്ലിന്‍റെ  53 % ഓഹരി വില്‍ക്കാന്‍  തീരുമാനമായതോടെ ഉപഭോക്താക്കള്‍ ആശങ്കയില്‍....


COMMERCIAL BREAK
SCROLL TO CONTINUE READING

പാചക വാതകത്തിന് ലഭിക്കുന്ന സബ്‌സിഡി (LPG subsidy) തുടരുമോ എന്നതാണ്  ഉപഭോക്താക്കളുടെ ആശങ്ക.  എന്നാല്‍, ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി  കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ (Dharmendra Pradhan) രംഗത്തെത്തി.


പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ബിപിസിഎല്‍ (BPCL) സ്വകാര്യവല്‍ക്കരിച്ചാലും പാചകവാതക സബ്‌സിഡി തുടരുമെന്ന്  കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.  


പാചകവാതക സബ്‌സിഡി ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ നേരിട്ടാണ് നല്‍കുന്നതെന്നും കമ്പനി വഴിയല്ലെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. സര്‍ക്കാരിന്‍റെ കൈവശമുള്ള ബിപിസിഎല്ലിന്‍റെ 53% ഓഹരി വില്‍ക്കാനാണ് തീരുമാനം. ഇതോടെ മാനേജ്‌മെന്‍റിലും  മാറ്റമുണ്ടാകും.  ബിപിസിഎല്ലിന്‍റെ  ഭൂരിപക്ഷം ഓഹരികള്‍ കൈയാളുന്ന സ്ഥാപനത്തിന് രാജ്യത്തെ മൊത്തം എണ്ണവിതരണത്തിന്‍റെ  22% വിഹിതം ലഭിക്കും. ഇതോടെയാണ്  
ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിച്ചാല്‍ പതിവുപോലെ സബ്‌സിഡി ലഭിക്കുമോ എന്ന ആശങ്ക ഉയര്‍ന്നത്.  


കമ്പനയുടെ ഉടമസ്ഥാവകാശം പാചകവാതക സബ്‌സിഡി ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.  നിലവില്‍ പ്രതിവര്‍ഷം ഒരു കുടുംബത്തിന് 12 പാചകവാതക സിലിണ്ടറാണ് സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. സബ്‌സിഡി നേരിട്ട് ഉപഭോക്താവിന്‍റെ അക്കൗണ്ടിലേയ്ക്കാണ് നല്‍കുന്നത്.  അതിനാല്‍,  സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ഉപഭോക്തക്കളെ യാതൊരു തരത്തിലും ബാധിക്കില്ല എന്ന് മന്ത്രി അറിയിച്ചു.


Also read: LPG സിലിണ്ടറുകൾ‌ക്ക് സബ്‌സിഡിയ്ക്കൊപ്പം cash back കൂടി ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം...


ബിപിസിഎല്ലിന് പുറമേ എച്ച്‌പിസിഎല്‍, ഐഒസി എന്നി എണ്ണവിതരണ കമ്പനികളാണ് ഉപഭോക്താക്കള്‍ക്ക് പാചകവാതക സിലിണ്ടര്‍ എത്തിക്കുന്നത്.