Ludhiana : ലുധിയാന കോടതി സ്‌ഫോടനത്തിൽ എൻഐഎ സംഘം  ജസ്വിന്ദർ സിങ് മുൾട്ടാനിയെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. ജർമനിയിലാണ്  ജസ്വിന്ദർ സിങ് മുൾട്ടാനി അറസ്റ്റിലായത്. ലുധിയാന  സ്ഫോടനത്തിൽ (Ludhiana Blast) എൻഐഎ (NIA)  കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം അനുസരിച്ച് ജസ്വിന്ദർ സിങ് മുൾട്ടാനിയാണ് സ്ഫോടനത്തിലെ മുഖ്യ സൂത്രധാരൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ മൂന്ന് ഖാലിസ്ഥാനി സംഘടനകളുടെ പങ്കാളിത്തതെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.  എൻഐഎ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജർമ്മൻ പൊലീസ് ജസ്വിന്ദർ സിങ് മുൾട്ടാനിയെ പിടികൂടിയത്. പാകിസ്ഥാനിൽ നിന്ന് സ്ഫോടക വസ്തുക്കൾ  ഇന്ത്യയിൽ എത്തിക്കാനും, ഡൽഹിയിലും  മുംബൈയിലും സ്ഫോടനം നടത്താനും ഇവർ പദ്ധതി ഇട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്.


ALSO READ: Ludhiana Blast : ലുധിയാന സ്ഫോടനം: സ്ഫോടനം നടത്തിയത് കൊല്ലപ്പെട്ട മുൻ പൊലീസുദ്യോഗസ്ഥൻ


സംഭവത്തിന് പിന്നിൽ ഖാലിസ്ഥാനി ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി സിദ്ദാർത്ഥ് ഛദ്യോപാധ്യയ  മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു.  സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മുൻ പൊലീസ് ഹെഡ് കോൺസ്റ്റബിൾ ഗഗൻ ദീപ് സിംഗാണ് സ്ഫോടനം നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നിൽ ലഹരി മാഫിയയ്ക്കും പങ്കുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.


ALSO READ:  Ludhiana Blast : ലുധിയാന സ്ഫോടനം: ഭീകരസംഘടനകളുടെ പങ്ക് അന്വേഷിച്ച് അന്വേഷണ ഏജൻസികൾ


പൊലീസ് ഹെഡ് കോൺസ്റ്റബിൾ ആയിരുന്നു ഗഗൻ ദീപ് സിംഗിനെ മയക്ക് മരുന്ന് കേസിനെ തുടർന്ന് 2019 ൽ സർവീസിൽ നിന്ന് പിരിച്ച് വിട്ടു. കൂടാതെ മയക്ക് മരുന്ന് കേസിൽ ഇയാൾ 2 വർഷത്തോളം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.  ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഖാലിസ്ഥാനി സംഘടനകൾക്കും പങ്കുണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്..


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.