Lumpy Skin Disease: രാജ്യത്ത് ഇന്ന് ജനങ്ങള്‍  കൊറോണ വൈറസിന്‍റെയും വാനരവസൂരിയുടെയും ഭീതിയിലാണ്. ദിനം പ്രതി കൊറോണ കേസുകള്‍ വര്‍ദ്ധിക്കുമ്പോള്‍  മങ്കിപോക്സ് നിലവില്‍ നിയന്ത്രണ വിധേയമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ഈ സമയത്ത്, മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും വൈറസിന്‍റെ ഭീഷണിയിലാണ്. വളര്‍ത്തു മൃഗങ്ങളെ  അതിവേഗം കൊന്നൊടുക്കുന്ന ഒരു അതിഭീകര വൈറസ് പടര്‍ന്ന് പിടിയ്ക്കുകയാണ് ഇപ്പോള്‍. ഇത് ഏറ്റവുമധികം വ്യപിച്ചിരിയ്ക്കുന്നത് ഗുജറാത്തിലാണ്. ഈ വൈറസ് ബാധയെത്തുടര്‍ന്ന് ഇതുവരെ ആയിരക്കണക്കിന് പശുക്കളും എരുമകളുമാണ് ചത്തൊടുങ്ങിയത്. 


Also Read:  Breaking: പാലക്കാട് സർക്കാർ സ്കൂളിൽ വിഷ പാമ്പ്, വിദ്യാർഥിയുടെ ശരീരത്തിലൂടെ ഇഴഞ്ഞു


രാജ്യത്ത് പാല്‍ ഉത്‌പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.  വൈറസ് പരത്തുന്ന ഈ രോഗംമൂലം പൊറുതിമുട്ടിയിരിയ്ക്കുകയാണ് കര്‍ഷകര്‍. റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ 999 കന്നുകാലികളാണ് ലംപി ത്വക്ക് രോഗം മൂലം ചത്തൊടുങ്ങിയത്. ഗുജറാത്ത് കൃഷി, മൃഗസംരക്ഷണ മന്ത്രി രാഘവ്ജി പട്ടേൽ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്  ഇതില്‍ ഭൂരിഭാഗവും പശുക്കളും എരുമകളുമാണ്. 


Also Read:  Mumbai Swine Flu: കോവിഡ്, കോളറ, പിന്നാലെ പന്നിപ്പനിയും, പകര്‍ച്ചവ്യാധിയുടെ പിടിയില്‍ മഹാരാഷ്ട്ര


ഗുജറാത്തിലെ 14 ജില്ലകളില്‍ ഇതിനോടകം വൈറസ് വ്യാപനം തീവ്രമാണ് എന്നാണ്  ഗുജറാത്ത് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്തെ 14 ജില്ലകളിലായി  37,000-ത്തിലധികം വൈറസ് ബാധയുള്ള കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ടെത്തിയിട്ടുണ്ട്. ഈ രോഗം പടരാതിരിക്കാന്‍ ഇതുവരെ  2.68 ലക്ഷം മൃഗങ്ങൾക്ക് വാക്സിനേഷൻ നൽകിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, എപ്പോഴാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടത്  എന്ന കാര്യത്തില്‍ വ്യക്തതയില്ല. 


കൊതുക്,  ഈച്ച,  പേൻ, കടന്നൽ എന്നിവ പരത്തുന്ന രോഗമാണ് ലംപി സ്കിൻ ഡിസീസ്. കന്നുകാലികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ഈ രോഗം  പകരുന്നു.


ഈ ത്വക്ക് രോഗത്തിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? (What is the symptoms of Lumpy Skin Disease?)


മൃഗങ്ങളിൽ പനി, കണ്ണിൽ നിന്നും മൂക്കിൽ നിന്നും സ്രവങ്ങൾ, വായിൽ നിന്നും ഉമിനീർ, ശരീരമാസകലം ഉണ്ടാകുന്ന ചെറിയ മൃദുവായ കുമിളകൾ, പാലുത്പാദനം കുറയുക, ഭക്ഷണം കഴിയ്ക്കാനുള്ള  ബുദ്ധിമുട്ട് എന്നിവയാണ് ഈ ത്വക്ക്  രോഗത്തിന്‍റെ ലക്ഷണങ്ങൾ.


റിപ്പോര്‍ട്ട് അനുസരിച്ച് ഗുജറാത്തിലെ 14 ജില്ലകളിലും ഈ  രോഗം പടർന്നു പിടിച്ചിരിയ്ക്കുകയാണ്. കച്ച്, ജാംനഗർ, ദേവഭൂമി ദ്വാരക, രാജ്‌കോട്ട്, പോർബന്തർ, മോർബി, സുരേന്ദ്രനഗർ, അമ്രേലി, ഭാവ്‌നഗർ, ബോട്ടാഡ്, ജുനാഗഡ്, ഗിർ സോമനാഥ്, ബനസ്‌കന്ത, സൂറത്ത് എന്നീ 14 ജില്ലകളിലാണ് ത്വക്ക് രോഗത്തിന്‍റെ കേസുകൾ കൂടുതലായും കണ്ടെത്തിയിരിയ്ക്കുന്നത്. 


ഗുജറാത്ത് കൃഷി മന്ത്രി രാഘവ്ജി പട്ടേൽ പറയുന്നതനുസരിച്ച്  ഈ രോഗം ഇതുവരെ 880 ഗ്രാമങ്ങളിൽ കണ്ടെത്തി, 37,121 മൃഗങ്ങൾക്ക് ചികിത്സ നൽകി.  റിപ്പോർട്ട് പ്രകാരം 999 കന്നുകാലികൾ ഈ ത്വക്ക് രോഗം ബാധിച്ച് ഇതുവരെ ചത്തിട്ടുണ്ട്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.