Biological E Vaccine : ഇന്ത്യൻ നിർമ്മിത ബയോളോജിക്കൽ ഇ വാക്‌സിൻ 90 ശതമാനം ഫലപ്രദമാകാൻ സാധ്യത
കേന്ദ്ര സർക്കാരിന്റെ കോവിഡ് വർക്കിങ് ഗ്രൂപ്പിന്റെ ചെയർപേഴ്‌സൺ ആയ എൻകെ അറോറ വാക്‌സിൻ മൂന്നാംഘട്ട പരീക്ഷണത്തിലേക്ക് കടക്കുകയാണെന്നും ഒക്ടോബറോടെ ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
New Delhi: ഇന്ത്യൻ നിർമ്മിത ബയോളോജിക്കൽ ഇ വാക്‌സിൻ (Biological E Vaccine) 90 ശതമാനം ഫലപ്രദമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സർക്കാർ ഉപദേശക സമിതിയിലെ ഡോക്ടർ പറയുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പുതിയ വാക്‌സിൻ (Vaccine) ഒരു വഴിത്തിരിവായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ കോവിഡ് (Covid 19) വർക്കിങ് ഗ്രൂപ്പിന്റെ ചെയർപേഴ്‌സൺ ആയ എൻകെ അറോറ വാക്‌സിൻ മൂന്നാംഘട്ട പരീക്ഷണത്തിലേക്ക് കടക്കുകയാണെന്നും ഒക്ടോബറോടെ ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പുതിയ ബയോളോജിക്കൽ ഇ വാക്‌സിൻ കോർബെവാക്സ് എന്ന് അറിയപ്പെടുമെന്നും അറിയിച്ചു.
ALSO READ: Delta വകഭേദത്തിനെതിരെ കൊവിഷീൽഡിന്റെ ഒറ്റഡോസ് 61 ശതമാനം ഫലപ്രദമെന്ന് കൊവിഡ് പാനൽ അധ്യക്ഷൻ
കോർബെവാക്സ് നോവോവാക്സിന്റെ (Novovax) സമാനായ വാക്‌സിൻ ആയിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നോവോവക്സ് വാക്‌സിൻ നിർമ്മാണ കമ്പനി അറിയിക്കുന്ന വിവരം അനുസരിച്ച് പുതിയ കോവിഡ് വകഭേദങ്ങളിൽ നോവോവ്ക്സ് 90 ശതമാനം ഫലപ്രദമാണ്. ഇന്ത്യയിൽ ഓസ്‌ഫോർഡ് ആസ്ട്രസിനെക വാക്‌സിൻ നിർമ്മിക്കുന്ന സെറം ഇൻസ്റ്റിട്യൂട്ട് തന്നെയാണ് നോവൊവാക്‌സും നിർമ്മിക്കുന്നത്.
ബയോളോജിക്കൽ ഇ വാക്‌സിന്റെ മറ്റൊരു പ്രത്യേകത അതിന്റെ വിലയിൽ 250 രൂപ മാത്രമായിരിക്കും വാക്‌സിന്റെ വില. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതിരൂഖ്അഹ്സമായി ബാധിച്ചിരുന്നെങ്കിലും ഇപ്പോൾ ആശങ്കയിൽ നിന്ന് കരകയറി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 67,208 പേർക്കാണ്. ഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത് 2,330 പേരാണ്. രാജ്യത്ത് ഇതുവരെ ആകെ 3,81,903 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA