കൊറോണ വൈറസ് രോഗമുക്തി നേടിയതിനെ  തുടര്‍ന്നു നൃത്തം ചെയ്യുന്ന കുട്ടികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 19 അംഗ കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും കൊറോണ വൈറസ് (Corona Virus) പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് കുട്ടികള്‍ നൃത്തം ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ: ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; ജോലിയില്ലാതെ 1.89 കോടി പേര്‍!!


മധ്യപ്രദേശ്‌ (Madhya Pradesh) സ്വദേശികളായ കുടുംബത്തിലെ എട്ടു കുട്ടികള്‍ ചേര്‍ന്നാണ് ആശുപത്രിയുടെ ഐസൊലേഷന്‍ വാര്‍ഡില്‍ നൃത്തം ചെയ്യുന്നത്. ഓഗസ്റ്റ് എട്ടിനാണ് മധ്യപ്രദേശിലെ കാട്നി ജില്ല ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 15നാണ് COVID 19 ഭേദമയതിനെ തുടര്‍ന്ന് ഇവരെ ഡിസ്ചാര്‍ജ്ജ് ചെയ്തത്.



അന്തരിച്ച ബോളിവുഡ് ചലച്ചിത്ര താരം സുശാന്ത് സിംഗ് രാജ്പുതി(Sushant Singh Rajput)ന്റെ 'ഛിഛോരി' എന്ന ചലച്ചിത്രത്തിലെ 'ചിന്താ കര്‍ക്കെ ക്യാ പായേഗാ' എന്ന ഗാനത്തിനൊപ്പമാണ് ഇവര്‍ ചുവടുകള്‍ വച്ചത്. 


എസ്പിബിയുടെ നില ഗുരുതരം; എക്മോ ചികിത്സ ആരംഭിച്ചതായി ഡോകടര്‍മാര്‍!


രോഗം സ്ഥിരീകരിച്ചപ്പോള്‍ ആദ്യം ഭയമായിരുന്നുവെങ്കിലും പിന്നീട് ശരിയായ ചികിത്സയാണ് ലഭിക്കുന്നതെന്ന് ഉറപ്പായപ്പോള്‍ ഭയമാകന്നെന്നും കുടുംബാംഗങ്ങളില്‍ ഒരാള്‍ PTIയോട് പറഞ്ഞു. ''ഭയക്കരുത്. ഈ മഹാമാരിയ്ക്കെതിരെ പോരാടൂ എന്ന് മറ്റുള്ളവരോട് പറയാനാണ് ഞങ്ങളുടെ ആഗ്രഹം'' -അദ്ദേഹം പറഞ്ഞു.