കൊറോണ: ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; ജോലിയില്ലാതെ 1.89 കോടി പേര്‍!!

സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കോണമി(CMIE)യാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 

Last Updated : Aug 20, 2020, 12:50 PM IST
  • ജൂണില്‍ 39 ലക്ഷം പേരാണ് പുതിയതായി ജോലിയില്‍ പ്രവേശിച്ചത്. ഏപ്രിലില്‍ 1.77 കോടി പേരുടെ ജോലി നഷ്ടമായപ്പോള്‍ മെയ്‌യില്‍ ജോലി നഷ്ടമായത് ഒരു ലക്ഷം പേര്‍ക്കാണ്.
  • കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ നിരവധി കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
കൊറോണ: ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; ജോലിയില്ലാതെ 1.89 കോടി പേര്‍!!

ന്യൂഡല്‍ഹി: കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 

ഏപ്രില്‍ മുതലുള്ള കണക്കുകള്‍ പ്രകാരം 1.89 കോടി ഇന്ത്യക്കാര്‍ക്കാണ് ഇതുവരെ ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം മാത്രം ജോലി നഷ്ടമായത് 50 ലക്ഷം പേര്‍ക്കാണ്. സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കോണമി(CMIE)യാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, ജൂണില്‍ 39 ലക്ഷം പേരാണ് പുതിയതായി ജോലിയില്‍ പ്രവേശിച്ചത്.

എസ്പിബിയുടെ നില ഗുരുതരം; എക്മോ ചികിത്സ ആരംഭിച്ചതായി ഡോകടര്‍മാര്‍!

ഏപ്രിലില്‍ 1.77 കോടി പേരുടെ ജോലി നഷ്ടമായപ്പോള്‍ മെയ്‌യില്‍ ജോലി നഷ്ടമായത് ഒരു ലക്ഷം പേര്‍ക്കാണ്. ''ശമ്പളമുള്ള ജോലികള്‍ എളുപ്പത്തില്‍ നഷ്ടപ്പെടുന്നവയല്ല. എന്നാല്‍, ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ അവ വീണ്ടെടുക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതുക്കൊണ്ട് തന്നെ ജോലി നഷ്ടപ്പെട്ടവരുടെ എണ്ണത്തിലെ വര്‍ധനവ് ആശങ്കയുണ്ടാക്കുന്നതാണ്.'' -സെന്‍റര്‍ സിഇഓ മഹേഷ്‌ വ്യാസ് പറഞ്ഞു. 

ആഗ്രഹമുണ്ട് പക്ഷെ... COVID 19 കാലത്ത് സിഗരറ്റിന്‍റെ ഉപയോഗ൦ കൂടുതല്‍

അതേസമയം, ഈ കാലയളവിൽ 68 ലക്ഷം വേതനക്കാർക്ക് പ്രതിദിനം തൊഴിൽ നഷ്ടപ്പെട്ടതായി ഏറ്റവും പുതിയ സി‌എം‌ഇഇ ഡാറ്റ വ്യക്തമാക്കുന്നു. ഏകദേശം 1.49 കോടി പേരാണ് ഈ കാലയളവില്‍  കൃഷി ചെയ്യാന്‍ ആരംഭിച്ചത്. കൊറോണ വൈറസ് (Corona Virus) വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൌണ്‍ (Corona Lockdown) പ്രഖ്യാപിച്ചതോടെ നിരവധി കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കൊറോണ പ്രതിസന്ധി തരണം ചെയ്യാന്‍ ശമ്പളം വെട്ടികുറയ്ക്കുകയും ശമ്പളത്തോട് കൂടിയുള്ള അവധി ഒഴിവാക്കുകയും ചെയ്തിരുന്നു.

Trending News