ഭോപ്പാല്‍: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് ഫലം കൂടുതല്‍ ഉദ്വേഗഭരിതമാവുന്നു!!


COMMERCIAL BREAK
SCROLL TO CONTINUE READING

ഭരണ കക്ഷിയായ ബിജെപിയും കോണ്‍ഗ്രസും ഏകദേശം തുല്യം സീറ്റോടെ മുന്നേറുമ്പോള്‍ നിര്‍ണ്ണായക സാന്നിധ്യമായി ബിഎസ്പിയും രംഗത്തുണ്ട്.


നിലവിലെ ലീഡ് സൂചിപ്പിക്കുന്നതനുസരിച്ച് ഒരു പാര്‍ട്ടിയ്ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. എന്നാല്‍ 7 സീറ്റില്‍ ലീഡ് ചെയ്യുന്ന ബിഎസ്പി നിര്‍ണ്ണായക സംസ്ഥാനത്ത് നിര്‍ണ്ണായകമാവും.  


അതായത് ഇത്തവണ മധ്യപ്രദേശില്‍ "കിംഗ്‌ മേക്കര്‍" മായാവതി തന്നെയെന്നാണ് സൂചന. എന്നാല്‍ മായാവതി ആര്‍ക്കൊപ്പം എന്നതാണ് ചോദ്യം. പിന്തുണ നല്‍കുന്നതിന് പകരമായി മായാവതിയുടെ നിബന്ധനകള്‍ എന്തൊക്കെയാവും? അതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. 


കോണ്‍ഗ്രസ്‌ ജാതി രാഷ്ട്രീയം കളിക്കുന്നു എന്ന കാരണം പറഞ്ഞാണ് മായാവതി മധ്യപ്രദേശില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിക്കുന്നത്‌. അതേ മായാവതി തന്നെ ഇപ്പോള്‍ സംസ്ഥാനത്ത് "കിംഗ്‌ മേക്കര്‍" ആയി മാറുന്ന കാഴ്ചയാണ് മധ്യപ്രദേശില്‍ ഇപ്പോള്‍ കാണുവാന്‍ കഴിയുന്നത്‌. 


എന്നാല്‍, ബിഎസ്പി കോണ്‍ഗ്രസിനൊപ്പം മത്സരിച്ചിരുന്നുവെങ്കില്‍ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മറ്റൊന്നായി മാറുമായിരുന്നു.....