Viral News: ഭാര്യയ്ക് സമ്മാനമായി Taj Mahal പോലൊരു വീട്..!! നിര്‍മ്മിക്കാന്‍ വേണ്ടിവന്നത് 3 വര്‍ഷം
സ്വന്തമായൊരു വീട് എല്ലാവരുടെയും സപ്നമാണ്. നമ്മുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് വീട് മോടിപിടിപ്പിക്കാനും നമുക്ക് ഏറെ ഇഷ്ടമാണ്.
Viral News: സ്വന്തമായൊരു വീട് എല്ലാവരുടെയും സപ്നമാണ്. നമ്മുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് വീട് മോടിപിടിപ്പിക്കാനും നമുക്ക് ഏറെ ഇഷ്ടമാണ്.
എന്നാല്‍, മുഗള്‍ രാജാവായ ഷാജഹാന്‍ തന്‍റെ ഭാര്യയായ മുംതാസിന്‍റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച താജ് മഹലിന്‍റെ (Taj Mahal) മാതൃകയില്‍ ഒരു സ്വപ്ന വീട് ആയാലോ? മധ്യ പ്രദേശിലുള്ള ഒരു വ്യക്തി തന്‍റെ ഭാര്യയ്ക്ക് സമ്മാനമായി നല്‍കിയതാണ് താജ് മഹലിന്‍റെ മാതൃകയിലുള്ള മനോഹരമായ ഒരു വീട്...!!
മധ്യ പ്രദേശിലെ ബുർഹാൻപൂർ നിവാസിയായ ആനന്ദ് ചോക്‌സെയാണ് താജ് മഹലിന്‍റെ മാതൃകയിലുള്ള വീട് ഭാര്യക്ക് സമ്മാനമായി നല്‍കി വാര്‍ത്തകളില്‍ ഇടം നേടിയിരിയ്ക്കുന്നത്. താജ് മഹലിന്‍റെ കൃത്യമായ പകർപ്പായ 4 കിടപ്പുമുറികളുള്ള ഈ വീട് നിർമ്മിക്കാൻ 3 വര്‍ഷം വേണ്ടിവന്നു.
Also Read: Abhinandan Varthaman: എയർഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർത്തമാന് വീർ ചക്ര
വീടിന്‍റെ നിര്‍മ്മാണത്തിന് നിരവധി വെല്ലുവിളികളുണ്ടായതായി വീട് നിർമ്മിച്ച എഞ്ചിനീയർ പറഞ്ഞു. വീട് നിര്‍മ്മിക്കുന്നതിനായി തുടക്കത്തില്‍ അദ്ദേഹം യഥാർത്ഥ താജ് മഹലിനെ സൂക്ഷ്മമായി പഠിച്ചു. തുടര്‍ന്ന് വീടിനുള്ളിലെ കൊത്തുപണികൾക്കായി ബംഗാളിലെയും ഇൻഡോറിലെയും കലാകാരന്മാരുടെ സഹായം തേടി.
29 അടി ഉയരത്തില സ്ഥിതിചെയ്യുന്ന വീടിന്‍റെ താഴികക്കുടം ഏറെ മനോഹരമാണ്. ഒരു വലിയ ഹാൾ, താഴത്തെ നിലയിൽ രണ്ട് കിടപ്പുമുറികൾ, മുകളിൽ രണ്ട് കിടപ്പുമുറികൾ, ഒരു ലൈബ്രറി, ഒരു ധ്യാനമുറി എന്നിവ ഉൾപ്പെടുന്നതാണ് വീട്. താജ് മഹലിന് സമാനമായ മാര്‍ബിള്‍ ആണ് ഈ വീടിനും തിരഞ്ഞെടുത്തി രിയ്ക്കുന്നത്. ഈ വീടും രാത്രിയില്‍ യഥാര്‍ത്ഥ താജ് മഹല്‍ പോലെ ലെ ഇരുട്ടിൽ തിളങ്ങും..!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...