Abhinandan Varthaman: എയർഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർത്തമാന് വീർ ചക്ര

ഇന്ത്യൻ എയർഫോഴ്‌സ് വിംഗ് കമാൻഡർ (ഇപ്പോൾ ഗ്രൂപ്പ് ക്യാപ്റ്റൻ) അഭിനന്ദൻ വർത്തമാന്  രാഷ്ട്രപതി രാം നാഥ് കോവിന്ദ് വീർ ചക്ര നൽകി ആദരിച്ചു. 

Written by - Zee Malayalam News Desk | Last Updated : Nov 22, 2021, 01:06 PM IST
  • ഇന്ത്യൻ എയർഫോഴ്‌സ് വിംഗ് കമാൻഡർ (ഇപ്പോൾ ഗ്രൂപ്പ് ക്യാപ്റ്റൻ) അഭിനന്ദൻ വർത്തമാന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് വീർ ചക്ര നൽകി ആദരിച്ചു.
Abhinandan Varthaman: എയർഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റൻ  അഭിനന്ദൻ വർത്തമാന്  വീർ ചക്ര

New Delhi: ഇന്ത്യൻ എയർഫോഴ്‌സ് വിംഗ് കമാൻഡർ (ഇപ്പോൾ ഗ്രൂപ്പ് ക്യാപ്റ്റൻ) അഭിനന്ദൻ വർത്തമാന്  രാഷ്ട്രപതി രാം നാഥ് കോവിന്ദ് വീർ ചക്ര നൽകി ആദരിച്ചു. 

അടുത്തിടെയാണ് അദ്ദേഹത്തിന്  സൈനിക പ്രൊമോഷൻ ലഭിച്ചത്. വിം​ഗ് കമാൻഡർ പദവിയിലുള്ള അഭിനന്ദന്  ​ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നൽകാൻ വ്യോമസേന തീരുമാനിച്ചിരുന്നു.   ഇന്ത്യൻ ആർമിയിൽ കേണൽ പദവിക്കു തുല്യമാണ് ​വ്യോമ സേനയിലെ ​ഗ്രൂപ്പ് ക്യാപ്റ്റൻ.

പത്താൻകോട്ടിലെ ഭീകരാക്രമണത്തിനു മറുപടിയായി  2019 ഫെബ്രുവരി 27ന് ഇന്ത്യന്‍  വ്യോമസേന നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ പാക്കിസ്ഥാന്‍റെ ഒരു F16 എയർക്രാഫ്റ്റ് അഭിനന്ദൻ വര്‍ത്തമാന്‍   ആകാശത്തു വച്ചു വെടിവച്ചിട്ടു. എന്നാൽ അദ്ദേഹത്തിന്‍റെ മി​ഗ് 21 യുദ്ധവിമാനം ദിശ തെറ്റി പാക് അധിനിവേശ വൈഖർ മേഖലയിൽ പതിയ്ക്കുകയും അദ്ദേഹം പാക് സൈനിക പിടിയിലാവുകയും ചെയ്തിരുന്നു.

ശത്രുവിന്‍റെ സൈനിക പിടിയിലായിട്ടും  ധൈര്യം വിടാതെ  നിന്ന അദ്ദേഹത്തെ  ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ പാക് സൈന്യം വിട്ടു നല്‍കുകയും ചെയ്തിരുന്നു.  യുദ്ധമുഖത്ത് കാണിച്ച അതിസാഹസികമായ പോരാട്ടത്തിനും അതിജീവനത്തിനും രാജ്യം സൈനിക മുദ്രയായ വീരചക്ര നൽകി അദ്ദേഹത്തെ ആദരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News