തനിക്കെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടകേസ് മാറ്റണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപേക്ഷ പ്രിന്‍സിപ്പല്‍ ജില്ലാ കോടതി തള്ളിയതായി റിപ്പോർട്ട്. താനെ പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയാണ് രാഹുൽ ഗാന്ധിയുടെ  അപേക്ഷ തള്ളിയത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിവേക് ചമ്പനേര്‍കര്‍ എന്നയാളാണ് മാനനഷ്ടകേസ് നല്‍കിയിരുന്നത് . 


COMMERCIAL BREAK
SCROLL TO CONTINUE READING

മാധ്യമപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് രാഹുല്‍ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ  ആര്‍എസ്എസ് ഒരു സാമൂഹിക സംഘടനയാണെന്നും ഇരുവരുടേയും ആരോപണം സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും കാണിച്ചായിരുന്നു വിവേക് അഭിഭാഷകന്‍ ആദിത്യ മിശ്ര മുഖേന മാനനഷ്ട കേസ് നല്‍കിയത്. 


ഹര്‍ജിയുടെ മൂല്യം അഞ്ച് ലക്ഷം രൂപയില്‍ താഴെയാണെന്നും അതിനാല്‍ കേസ് സീനിയര്‍ ഡിവിഷന്‍ കോടതിയില്‍ നിന്ന് ജൂനിയര്‍ ഡിവിഷന്‍ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി താനെ കോടതിയില്‍ അപേക്ഷ നല്‍കിയത്. കേസ് പരിഗണിക്കാന്‍ സിജെജെഡി കോടതിക്ക് അധികാരമുണ്ടെന്നും രാഹുല്‍ അപേക്ഷയില്‍ വ്യക്താക്കിയിരുന്നു. 


എന്നാല്‍ അപേക്ഷകന്റെ വാദത്തിന് യാതൊരു സാധുതയുമില്ലെന്ന് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എജെ മന്ത്രി നിരീക്ഷിക്കുകയുണ്ടായി. ഹര്‍ജി സംബന്ധിച്ചുള്ള പരാതികള്‍ അപേക്ഷകന് അതേ കോടതിയില്‍ തന്നെ ഉന്നയിക്കാവുന്നതാണ്. മെറിറ്റടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ കോടതിയാണ് തീരുമാനം എടുക്കുകയെന്നും ജഡ്ജി വ്യക്തമാക്കി.


അതേസമയം നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഇന്നും സംഘര്‍ഷം രൂക്ഷമാവുകയാണ്. എഐസിസി പരിസരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടൽ ഉണ്ടായി. പ്രതിഷേധ മാര്‍ച്ചുമായി ഇ ഡി ഓഫീസിലേക്ക് പോകുന്നത് തടയാനായി എഐസിസി പരിസരത്ത് വന്‍ പൊലീസ് സംഘത്തെയാണ് വിന്യസിച്ചത്. 


എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍, രാജ്യസഭാ എം പി ജെബി മേത്തര്‍ എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി. ജെബി മേത്തറിനെ റോഡിലൂടെ വലിച്ചഴച്ചാണ് പൊലീസ് കൊണ്ടുപോയത്. കെ സി വേണുഗോപാല്‍, അധീര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗോഗോയി, ദീപേന്ദര്‍ സിങ് ഹൂഡ, രഞ്ജീത് രഞ്ജന്‍ തുടങ്ങിയ നേതാക്കളെയെല്ലാം പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.