Mumbai: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 3,962 പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 26 മരണവും സ്ഥിരീകരിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, മഹാരാഷ്ട്രയിലും സ്ഥിതി  വ്യത്യസ്തമല്ല. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും പ്രാബല്യത്തിൽ വരുത്തിയിരിയ്ക്കുകയാണ് മഹാരാഷ്ട്ര സർക്കാർ. ഇതോടെ ഇനി മുതൽ പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണ്. കൂടാതെ, തീവണ്ടികൾ, ബസുകൾ, സിനിമാശാലകൾ, ഓഡിറ്റോറിയങ്ങൾ, ഓഫീസുകൾ, ആശുപത്രികൾ, കോളേജുകൾ, സ്‌കൂളുകൾ തുടങ്ങിയ അടച്ചിട്ട പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി പ്രദീപ് വ്യാസ് പറഞ്ഞു.


Also Read:   No Mask, No Flight : മാസ്‌കില്ലെങ്കിൽ വിമാനയാത്ര അനുവദിക്കരുത്; ഡൽഹി ഹൈക്കോടതി


തുറസ്സായ സ്ഥലങ്ങൾ ഒഴികെയുള്ള പൊതു സ്ഥലങ്ങളിൽ പൗരന്മാർ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയതടക്കം നിരവധി നിര്‍ദ്ദേശങ്ങള്‍ മഹാരാഷ്ട്ര സർക്കാർ. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ പ്രദീപ് വ്യാസ് എല്ലാ ജില്ലാ അധികാരികൾക്കും അയച്ച കത്തിൽ  പറയുന്നു.   


കൂടാതെ, സംസ്ഥാനത്ത് കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ  സാമ്പിൾ പരിശോധനയുടെ എണ്ണവും വർദ്ധിപ്പിക്കാൻ തീരുമാനമായി. അതനുസരിച്ച് കോവിഡ് പരിശോധന വേഗത്തിലാക്കാൻ മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് വെള്ളിയാഴ്ച ജില്ലാ, സിവിൽ അധികാരികളോട് ആവശ്യപ്പെട്ടു. എല്ലാ ജില്ലകളിലും RT-PCR  ടെസ്റ്റുകളുടെ അനുപാതം 60 ശതമാനമെങ്കിലും ഉറപ്പാക്കണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (ആരോഗ്യം) പ്രദീപ് വ്യാസ് കലക്ടർമാർക്കും മുനിസിപ്പൽ കോർപ്പറേഷനുകൾക്കും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർക്കും അയച്ച കത്തിൽ നിർദ്ദേശിക്കുന്നു.  


കഴിഞ്ഞ ആഴ്ചയിലെ കോവിഡ് കേസുകളുടെ എണ്ണത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് കേസുകളിൽ കുത്തനെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്, ജൂൺ 1 ന് 1,081 കേസുകൾ റിപ്പോർട്ട് ചെയ്തു, ഫെബ്രുവരി 24 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ആശങ്കയുണർത്തുന്ന നിരക്കാണ് ഇതെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ്.


സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ച  BA.4, BA.5 ഉപ-വേരിയന്‍റുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകള്‍ ഒന്നും  തന്നെയില്ല എങ്കിലും  ജാഗ്രത പാലിക്കണം എന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.  കൂടാതെ, സമയം, സ്ഥലം, വ്യക്തി എന്നിവയുമായി ബന്ധപ്പെട്ട് പുതിയ കേസുകളുടെ ആനുകാലിക വിശകലനം നടത്താനും ആരോഗ്യ മന്ത്രാലയം  ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.