മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് ഉദ്ധവ് താക്കറെ പടിയിറങ്ങി. ഔദ്യോഗിക വസതിയായ 'വർഷ'യിൽ നിന്ന് സ്വന്തം വസതിയായ മാതോശ്രീയിലേക്ക് തിരിച്ചു. ഔദ്യോഗിക വസതിക്ക് പുറത്തേക്ക് ഇറങ്ങിയ താക്കറെയ്ക്ക് വികാരഭരമായ യാത്രയയപ്പാണ് ശിവസേന പ്രവർത്തകർ നൽകിയത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

വിമത നീക്കം അനുനയിപ്പിക്കുന്നത് പാളിയതിന് പിന്നാലെ മുഖ്യമന്ത്രി താക്കറെ ഇന്ന് ജൂൺ 22ന് വൈകിട്ട് ഫേസ്ബുക്ക് ലൈവിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ശിവസേന ഒരിക്കലും ഹിന്ദുത്വ നിലപാട് കൈവിട്ടിട്ടില്ലെന്നും താക്കറെയുടെ പ്രത്യയശാസ്ത്രങ്ങൾ നിറവേറ്റാനാണ് ശ്രമിക്കുന്നതെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചു. താൻ രാജിക്കത്ത് എഴുതിവച്ചിരിക്കുകയാണെന്നും തന്റെ കക്ഷി ഒരു എംഎൽഎ തനിക്കെതിരെ നിന്നാൽ രാജി സമർപ്പിക്കുമെന്ന് താക്കറെ ജനങ്ങളെ അഭിസംബോധന ചെയ്യവെ അറിയിച്ചു.



ALSO READ : Maharashtra Crisis : ശിവസേന ഒരിക്കലും ഹിന്ദുത്വം കൈവിടില്ല; രാജിവെക്കാൻ ഒരുങ്ങി ഉദ്ധവ് താക്കറെ 



അതേസമയം സർക്കാരിന് സംരക്ഷിക്കാൻ എൻസിപി നേതാവ് ശരദ് പവാർ നേരിട്ട് ഇറങ്ങുകയും ചെയ്തു. താക്കറെ ജനങ്ങളെ അഭിസംബോധന ചെയ്തതിന് ശേഷം കോൺഗ്രസ് എൻസിപി ശിവസേന നേതാക്കൾ മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് കൂടികാഴ്ച നടത്തിയതിന് ശേഷമാണ് പവാറിന്റെ പ്രതികരണം. സർക്കാരിനെ നിലനിർത്താൻ ഏകനാഥ് ശിൻഡെയെ മുഖ്യമന്ത്രി സ്ഥാനാർഥിയായക്കുന്നത് പരിഗണിക്കാമെന്നും മന്ത്രിസഭ പുനഃസംഘടന ആലോചിക്കാമെന്നും പവാർ അറിയിച്ചു. 



എന്നാൽ മഹാ വികാസ് അഘാടിയിൽ നിന്ന് ശിവസേന പുറത്തേക്ക് പോകുക എന്നല്ലാതെ മറ്റൊരു ചർച്ചയ്ക്കോ നിലപാടിനെ ഷിൻഡെ മുതിർന്നില്ല. കഴിഞ്ഞ ദിവസം തന്നെ ഷിൻഡെ തനിക്കൊപ്പമുണ്ടെന്ന് പറയുന്ന 40 എംഎൽഎമാരെ അസമിലേക്ക് മാറ്റുകയും ചെയ്തിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.