മഹാരാഷ്ട്ര: പൂനെയിലെ ഇലക്ട്രിക് ഹാർഡ്‌വെയർ കടയിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു. രാജസ്ഥാൻ സ്വദേശികളായ ദമ്പതിമാരും ഇവരുടെ രണ്ടുമക്കളുമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. തീപിടുത്തമുണ്ടായത് ബുധനാഴ്ച പുലർച്ചെയോടെ ആയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി



Also Read: Rahu Transit: 2 മാസത്തിന് ശേഷം രാഹു രാശി മാറും; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും!


അപ്പാർട്ട്‌മെന്റ് സമുച്ചയത്തിന് താഴെയായി ഇലക്‌ട്രിക് ഹാർഡ് വെയർ ഷോപ്പ് നടത്തുകയായിരുന്നു. ഇവർ ഇതിനോടു ചേർന്നുള്ള മുറിയിലാണ് താമസിച്ചിരുന്നതും. കടയിൽ നിന്നും തീ സമീപത്തെ മുറിയിലേക്ക് പടരുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് അപ്പാർട്ട്മെന്റിലേക്കും തീ പടർന്നെങ്കിലും അഗ്നിരക്ഷാസേനയുടെ ഇടപെടലിൽ തീ നിയന്ത്രണ വിധേയമാക്കി. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.