Mumbai: NDA ബീഹാറില്‍ നേടിയ വിജയം  ആത്മവിശ്വാസം ഉയര്‍ത്തിയതായി  മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി  ദേവേന്ദ്ര ഫഡ്‌നവിസ്‌ (Devendra Fadnavis


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാരാഷ്ട്രയിലെ അധികാരമാറ്റത്തെക്കുറിച്ച്‌ തങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു ദിവസം സ്വന്തമായി തകരുമെന്നും ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. സംസ്ഥാനത്ത് അധികാര മാറ്റത്തിന് BJP ശ്രമിക്കുന്നില്ലെന്നും ഫഡ്‌നവിസ്‌ പറഞ്ഞു.


ഇത്തരത്തിലുള്ള സര്‍ക്കാറിന് കൂടുതല്‍ കാലം തുടരാനാവില്ല.  സര്‍ക്കാര്‍ തകരുമ്പോള്‍  തങ്ങള്‍ ബദല്‍ മാര്‍ഗം സ്വീകരിക്കും. ഇപ്പോഴത് മുന്‍ഗണനയിലില്ല. കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക  സഹായം നല്‍കിയില്ലെന്നും തങ്ങള്‍ കര്‍ഷകരോടൊപ്പമുണ്ടെന്നും ഫഡ്‌നവിസ് പറഞ്ഞു. 


2021 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലും ബീഹാറിലെ വിജയം സ്വാധീനം ചെലുത്തുമെന്നും ഫഡ്‌നവിസ് പറഞ്ഞു. ബീഹാറിലെ വിജയം,  ദേശീയ രാഷ്ട്രീയത്തെയും ബംഗാളിനെയും ബാധിക്കും. ബംഗാളിലെ മാറ്റത്തിന്‍റെ  കാറ്റ് കാണാന്‍ കഴിയും. ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. ബീഹാറിലെ ജനങ്ങള്‍ മോദി ജിയെ വിശ്വസിക്കുകയും എന്‍‌ഡി‌എയ്ക്ക് വോട്ട് ചെയ്യുകയും ചെയ്തു. നിതീഷ് കുമാറിന്‍റെ നല്ല പ്രതിച്ഛായയും ബിജെപിയെ സഹായിച്ചു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also read: BJPയ്ക്ക് സന്തോഷിക്കാം, എന്നാല്‍, യഥാര്‍ത്ഥ വിജയി തേജസ്വിയെന്ന് ശിവസേന...


ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന സ്വാധീനത്തെക്കുറിച്ച്‌ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.