BJPയ്ക്ക് സന്തോഷിക്കാം, എന്നാല്‍, യഥാര്‍ത്ഥ വിജയി തേജസ്വിയെന്ന് ശിവസേന...

ബീഹാറില്‍ അധികാരം നിലനിര്‍ത്താനയതില്‍ BJPയ്ക്ക് സന്തോഷിക്കമെങ്കിലും യഥാര്‍ത്ഥ ഹീറോ തേജസ്വി യാദവ് തന്നെയെന്ന് ശിവസേന (Shiv Sena)

Last Updated : Nov 12, 2020, 07:27 PM IST
  • ബീഹാറില്‍ അധികാരം നിലനിര്‍ത്താനയതില്‍ BJPയ്ക്ക് സന്തോഷിക്കമെങ്കിലും യഥാര്‍ത്ഥ ഹീറോ തേജസ്വി യാദവ് തന്നെയെന്ന് ശിവസേന
  • ബീഹാര്‍ തിരഞ്ഞെടുപ്പിലെ "മാന്‍ ഓഫ് ദ മാച്ച്" തേജസ്വി യാദവ് ആണെന്നാണ് ശിവസേന നേതാവ് സഞ്ജയ്‌ റൗത് (Sanjay Raut) പ്രസ്താവിച്ചത്.
BJPയ്ക്ക് സന്തോഷിക്കാം, എന്നാല്‍, യഥാര്‍ത്ഥ വിജയി  തേജസ്വിയെന്ന് ശിവസേന...

Mumbai: ബീഹാറില്‍ അധികാരം നിലനിര്‍ത്താനയതില്‍ BJPയ്ക്ക് സന്തോഷിക്കമെങ്കിലും യഥാര്‍ത്ഥ ഹീറോ തേജസ്വി യാദവ് തന്നെയെന്ന് ശിവസേന (Shiv Sena)

"ബീഹാറില്‍ ഭരണയന്ത്രം തിരിക്കാനുള്ള അധികാരം ഒടുവില്‍ BJPയുടെ കൈയ്യിലെത്തി. നിതീഷ് കുമാര്‍ (Nitish Kumar) ഉടനെ മുഖ്യമന്ത്രിയാകും. ബീഹാറിലെ ബിജെപിയുടെ വിജയം പ്രധാനമന്ത്രിയ്ക്ക് കൂടി അവകാശപ്പെട്ടതാണ്. തിരഞ്ഞെടുപ്പ് മാമാങ്കത്തില്‍  NDA വിജയക്കൊടി പാറിച്ചെങ്കിലും ശരിക്കുള്ള വിജയി 31കാരനായ തേജസ്വി യാദവാണ്", ശിവസേന മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനത്തിലാണ് ഈ പരാമര്‍ശം. 

"തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനെ നയിച്ച RJDയാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായത്. BJPയ്ക്ക് ആ ഭാഗ്യമുണ്ടായില്ല. അതുകൊണ്ട് അധികാരം കൈയില്‍ നിന്നു പോകാതെ കാത്തത് ബിജെപിയ്ക്ക് ആഘോഷിക്കാം. പക്ഷെ യഥാര്‍ത്ഥ ഹീറോ ഇപ്പോഴും തേജസ്വി  (Tejashwi Yadav) തന്നെയാണ്", ശിവസേന പറഞ്ഞു.

ബീഹാര്‍ തിരഞ്ഞെടുപ്പിലെ "മാന്‍ ഓഫ്  ദ മാച്ച്"  തേജസ്വി യാദവ് ആണെന്നാണ് ശിവസേന നേതാവ് സഞ്ജയ്‌  റൗത്  (Sanjay Raut) പ്രസ്താവിച്ചത്.   

അതേസമയം,  തേജസ്വിയെ പ്രശംസിച്ച് മുതിര്‍ന്ന BJP നേതാവ് ഉമാ ഭാരതി രംഗത്തെത്തിയിരുന്നു. തേജസ്വി വളരെ നല്ല വ്യക്തിയാണെന്നും  നിലവില്‍ തേജസിക്ക് ഭരിക്കാനുള്ള പക്വത വന്നിട്ടില്ലെന്നും കുറച്ച് കാലം കഴിയുമ്പോള്‍ അതിന് സാധിക്കുമെന്നും കുറച്ചു കൂടി പ്രായമാകുമ്പോള്‍ ബീഹാറിനെ നയിക്കാന്‍ കഴിയുമെന്നാണ് ഉമാ ഭാരതി അഭിപ്രായപ്പെട്ടത്. 

Also read: ആന്ധ്രയില്‍നിന്നെത്തി ബീഹാറില്‍ വിജയക്കൊടി പാറിച്ച് ഒവൈസി, അടുത്ത ലക്ഷ്യം പശ്ചിമ ബംഗാള്‍..!

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനെ നയിച്ച ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷിയായത്. 75 സീറ്റുകളിലാണ് RJD ജയിച്ചത്. മഹാസഖ്യത്തിന് 110 സീറ്റാണ് ലഭിച്ചത്. 43 സീറ്റുകളില്‍ മാത്രമാണ് ജെ.ഡി.യു വിജയിച്ചിരിക്കുന്നത്.

Trending News