Maharashtra Political Crisis Update: അയോഗ്യതാ നോട്ടീസിനെതിരെ ഏക്‌നാഥ് ഷിൻഡെ പക്ഷം സുപ്രീംകോടതിയില്‍
മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി സുപ്രീംകോടതിയിലേയ്ക്ക്...
Maharashtra Political Crisis Update: മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി സുപ്രീംകോടതിയിലേയ്ക്ക്...
തന്നെയും മറ്റ് 15 എംഎൽഎമാരെയും അയോഗ്യരാക്കാനുള്ള ശിവസേനയുടെ നീക്കത്തിനെതിരെ വിമതനേതാവ് ഏക്‌നാഥ് ഷിൻഡെ ഞായറാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. തിങ്കളാഴ്ച രാവിലെ 10.30ന് സുപ്രീംകോടതി കേസ് പരിഗണിക്കും. ഷിൻഡെയ്ക്ക് പകരം അജയ് ചൗധരിയെ ശിവസേനയുടെ നിയമസഭാ നേതാവായി നിയമിച്ചതിനെയും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്.
Also Read: Maharashtra Political Crisis: ശിവസേനയിലെ 15 വിമതര്‍ക്ക് Y+ സുരക്ഷ
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ ബി പാരദിവാല എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് തിങ്കളാഴ്ച ഷിൻഡെയുടെ ഹർജി പരിഗണിച്ചേക്കും.
നിലവില്‍ ഗുവാഹത്തിയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ ക്യാമ്പ് ചെയ്യുന്ന ഏക്‌നാഥ് ഷിൻഡെ ക്യാമ്പിലെ 16 വിമത ശിവസേന എംഎൽഎമാർക്കെതിരെ മഹാരാഷ്ട്ര അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ അയോഗ്യരാക്കാനുള്ള നോട്ടീസ് അയച്ചിരിയ്ക്കുകയാണ്.
Also Read: Maharashtra Political Crisis: എന്നുവരെ ഗുവാഹത്തിയില്‍ ഒളിച്ചിരിയ്ക്കും? ഒടുവില്‍ ചൗപാട്ടിയില്‍തന്നെ വരേണ്ടി വരും...! വിമതരെ പരിഹസിച്ച് സഞ്ജയ് റൗത്
അതേസമയം, ആയോഗ്യരാക്കുന്ന കാര്യത്തില്‍ കോടതി തീരുമാനം വരുന്നത് വരെ നടപടിയെടുക്കരുതെന്ന് ഡെപ്യൂട്ടി സ്പീക്കറോട് ഉത്തരവിടണമെന്ന് വിമത എംഎൽഎമാർ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, തങ്ങളുടെ കുടുംബങ്ങൾക്ക് സുരക്ഷയൊരുക്കാൻ മഹാരാഷ്ട്ര സർക്കാരിനോട് നിർദേശിക്കണമെന്നും വിമതർ ഹര്‍ജിയില്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
16 വിമത എംഎൽഎമാരെ അയോഗ്യരാക്കാൻ ശിവസേന ആവശ്യപ്പെട്ടതിന് പിന്നാലെ എല്ലാ കണ്ണുകളും ഇപ്പോള്‍ ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാളിലാണ്. മഹാരാഷ്ട്ര നിയമസഭയിൽ നിലവിൽ സ്പീക്കറില്ല. ജൂൺ 22ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ച നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാത്തതിനും ചീഫ് വിപ്പ് സുനിൽ പ്രഭു പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ലംഘിച്ചതിനും 16 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന നിയമസഭാ കക്ഷി നേതാവ് അജയ് ചൗധരിയാണ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ നരഹരി സർവാളിന് നിവേദനം നൽകിയത്.
സംസ്ഥാനത്തെ മഹാ വികാസ് അഘാഡി സർക്കാരിനെതിരെ തുറന്ന യുദ്ധമാണ് വിമത എംഎൽഎമാർ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. സർക്കാരിനെ തകർക്കുമെന്നാണ് വിമതരുടെ ഭീഷണി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...